1 GBP = 103.14

പാലാരിവട്ടം പാലം അഴിമതി: കരാറിലൊപ്പിട്ട 17 പേരും പ്രതികൾ

പാലാരിവട്ടം പാലം അഴിമതി: കരാറിലൊപ്പിട്ട 17 പേരും പ്രതികൾ

പാലാരിവട്ടം പാലം അഴിമതി കേസിൽ കരാറിലൊപ്പിട്ട 17 പേരും പ്രതികളാകുന്നു. കരാറുകാരന് മുൻ‌കൂർ പണം നൽകിയെന്ന് ആരോപിച്ചാണ് പ്രതി ചേർക്കൽ. ഉത്തരവിൽ ഒപ്പിട്ട പൊതുമരാമത്തു വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരെയും പ്രതി ചേർത്തു. സ്പെഷ്യൽ സെക്രട്ടറി കെ സോമരാജൻ, അണ്ടർ സെക്രട്ടറി ലത കുമാരി, അഡിഷണൽ സെക്രട്ടറി സണ്ണി ജോൺ, ഡെ. സെക്രട്ടറി പി എസ് രാജേഷ് എന്നീ പ്രമുഖരടക്കം 17 പേരാണ് പ്രതികൾ. കൂടാതെ കിറ്റ്‌കോയുടെ രണ്ട് ഉദ്യോഗസ്ഥരെയും പ്രതി ചേർത്തിട്ടുണ്ട്.

വിജിലൻസിന്റെ സുപ്രധാനമായ ഈ നീക്കം നിർമ്മാണ ഘട്ടത്തിലെ ചട്ടങ്ങളെല്ലാം ലംഘിച്ചത് കൊണ്ടാണെന്ന് ചൂണ്ടികാണിക്കുന്നു. കരാറുകാരനായ സുമിത് ഗോയലിന് 8.25 കോടി രൂപ മുൻ‌കൂർ വായ്പയായി നൽകി എന്നതാണ് ഗുരുതരമായ ചട്ടലംഘനം.

ടെണ്ടർ നൽകുന്നതിന് മുൻപായി പൊതു മരാമത്തു വിളിച്ചു ചേർത്ത യോഗത്തിൽ കരാറുകാർക്ക് നിർമ്മാണത്തിനായി മുൻ‌കൂർ പണം നൽകില്ല എന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്ന് പല കരാറുകാരും പിന്മാറുകയായിരുന്നു. എന്നാൽ കരാർ അനുസരിച്ചു നിർമ്മാണ പ്രവർത്തനങ്ങള ഏറ്റെടുത്ത കമ്പനി അതിനു ശേഷം മുൻ‌കൂർ പണം ആവശ്യപ്പെടുകയും സർക്കാർ അനുവദിക്കുകയും ആയിരുന്നു. ഇത് കോഴ നല്കാൻ വേണ്ടി മാത്രമാനിന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഇത് കൂടാതെ അന്ന് പൊതു വിപണിയിൽ 11 % വരെ വായ്പാപലിശ ഉണ്ടായിരുന്നിട്ടും വെറും 7 % മാത്രമാണ് കരാറുകാരന് പലിശ അനുവദിച്ചത്. ഇതിലൂടെ പൊതു ഖജനാവിന് 84 ലക്ഷം രൂപയാണ് നഷ്ടം ഉണ്ടായതെന്നും വിജിലൻസ് ആരോപിക്കുന്നു. കരാറിൽ അനധികൃതമായി പണം അനുവദിച്ചു എന്നുള്ളതാണ് പ്രതികൾക്കെതിരെ ഉള്ള ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more