1 GBP = 104.11

പാകിസ്താനിൽ വിമാനാപകടം; 98 പേരുമായി വിമാനം തകർന്നുവീണത് ലാൻഡിങ്ങിന് തൊട്ടുമുമ്പ്

പാകിസ്താനിൽ വിമാനാപകടം; 98 പേരുമായി വിമാനം തകർന്നുവീണത് ലാൻഡിങ്ങിന് തൊട്ടുമുമ്പ്

ലഹോറിൽനിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം

ഇസ്ലാമാബാദ്: കറാച്ചിക്ക് സമീപം പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസിന്‍റെ വിമാനം തകർന്നുവീണു. 90 യാത്രികരും എട്ട് ജീവനക്കാരുമായി പറന്ന എയർബസ് എ320 വിമാനമാണ് തകർന്നുവീണത്. കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ മിനിറ്റുകൾ ശേഷിക്കെയാണ് അപകടം

ലഹോറിൽനിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു വിമാനം. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജിന്ന ഗാർഡൻ മേഖലയിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്നുവീണത്. വിമാനാവശിഷ്ടങ്ങളിൽനിന്നും സമീപത്തെ കെട്ടിടങ്ങളിൽനിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകർമസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും വിശദവിവരങ്ങൾ ലഭ്യമാക്കുമെന്നും പാകിസ്താൻ ഇന്‍റർനാഷനൽ എയർലൈൻസ് വക്താവ് അറിയിച്ചു. എമർജൻസി ലാൻഡിങ് നടത്താൻ പരിശീലനം ലഭിച്ച വൈമാനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നും വക്താവ് അറിയിച്ചു.

അപകടത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികൾക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് 19 വ്യാപനത്തെ തുടർന്ന് പാകിസ്താൻ വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു. മേയ് 16നാണ് സർവിസുകൾ പുനരാരംഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more