1 GBP = 103.12

പരീക്ഷകൾ പുനരാരംഭിക്കാൻ യൂനിവേഴ്​സിറ്റികൾക്ക്​ നിർദേശം

പരീക്ഷകൾ പുനരാരംഭിക്കാൻ യൂനിവേഴ്​സിറ്റികൾക്ക്​ നിർദേശം

ലോക്​ഡൗൺ കാരണം തടസ​െപ്പട്ടിരുന്ന പരീക്ഷകൾ പുനരാരംഭിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യൂനിവേഴ്​സിറ്റികൾക്ക്​ നിർദേശം നൽകി. ഇതേതുടർന്ന്​ യു.ജി.സി പരീക്ഷ നടത്തിപ്പുസംബന്ധിച്ച്​ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. സെപ്​റ്റംബറിൽ ടേം പരീക്ഷകൾ നടത്താനും യു.ജി.സി നിർദേശമുണ്ട്​.

കോവിഡ്​ കാരണം മാർച്ച്​ മുതൽ പരീക്ഷകൾ നടത്താൻ യൂനിവേഴ്​സിറ്റികൾക്കായിരുന്നില്ല. ആഭ്യന്തര മന്ത്രാലയം ഉന്നത വിദ്യാഭ്യാസ സെ​ക്രട്ടറിക്ക്​ നൽകിയ കത്തിൽ ആരോഗ്യ വകുപ്പി​​െൻറ നിർദേശങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്ന്​ ഉറപ്പുവരുത്തണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. 
പുതിയ മാനദണ്ഡപ്രകാരം ഫൈനൽ പരീക്ഷ ഓൺലൈനായും ഓഫ്​ലൈനായും നടത്താം​.

സെപ്​തംബറിൽ പരീക്ഷയെഴുതാനാവാത്ത വിദ്യാർഥികൾക്ക്​ പിന്നീട്​ എഴുതാനുള്ള വ്യവസ്​ഥയും നിർദേശങ്ങളിലുണ്ട്​. നിലവിൽ നിരവധി സംസ്​ഥാനങ്ങൾ ഉന്നത വിദ്യാഭ്യാസ പരീക്ഷകൾ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു. വിദ്യാർഥികളുടെ കഴിഞ്ഞ തവണത്തെ പ്രകടനത്തി​​െൻറ അടിസ്​ഥാനത്തിൽ ഇത്തവണ മാർക്ക്​ നൽകാനായിരുന്നു ഇവരുടെ തീരുമാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more