1 GBP = 104.18

ന്യൂസിലന്റില്‍ 100 പന്തില്‍ 150 അടിച്ച് പൃഥ്വി ‘ഷോ’

ന്യൂസിലന്റില്‍ 100 പന്തില്‍ 150 അടിച്ച് പൃഥ്വി ‘ഷോ’

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവ് സാധ്യതകള്‍ കൂടുതല്‍ സജീവമാക്കി പൃഥ്വി ഷായുടെ അതിവേഗ സെഞ്ചുറി. ന്യൂസിലന്റ് XIനെതിരായ പരിശീലന മത്സരത്തിലാണ് പൃഥ്വി ഷാ സെഞ്ചുറിയടിച്ചത്. പരിക്കും ഉത്തേജക വിവാദവും മൂലം ഒരു വര്‍ഷത്തിലേറെയായി പൃഥ്വി ഷാ ടെസ്റ്റ് ടീമിന് പുറത്താണ്.

ഭാവിവാഗ്ദാനമെന്ന് വിശേഷിപ്പിക്കുന്ന പൃഥ്വി ഷായുടെ കരിയര്‍ ഇതിനകം തന്നെ ഏറെ ഉയര്‍ച്ച താഴ്ച്ചകള്‍ കണ്ടതാണ്. 2018 ഒക്ടോബറില്‍ ടെസ്റ്റില്‍ അരങ്ങേറിയ പൃഥ്വി ഷാ സെഞ്ചുറി നേടുന്ന സച്ചിന് ശേഷം പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പരിക്കിനെ തുടര്‍ന്ന പൃഥ്വിഷാ ടീമില്‍ നിന്നും പുറത്തായി. ആകെ രണ്ട് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള 20കാരന്‍ ഒരു സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട്.

പരിക്കിന് പിന്നാലെ ഉത്തജക വിവാദത്തില്‍ പെട്ട് സസ്‌പെന്‍ഷനിലായതോടെ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു ടെസ്റ്റില്‍ പോലും പൃഥ്വി ഷാക്ക് അവസരം ലഭിച്ചില്ല. പിന്നീട് നവംബര്‍ മുതലാണ് പൃഥ്വി ഷാ ക്രിക്കറ്റില്‍ വീണ്ടും സജീവമായത്. സയ്യിദ് മുഷ്താക് അലി ട്രോഫിയില്‍ അഞ്ച് ഇന്നിംങ്‌സില്‍ മുംബൈക്കുവേണ്ടി 240 റണ്‍ അടിച്ചു. രഞ്ജിയില്‍ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിള്‍(202) കുറിച്ച് ഫോം വ്യക്തമാക്കി. എന്നാല്‍ കര്‍ണ്ണാടകക്കെതിരായ മത്സരത്തില്‍ തോളിന് പരിക്കേറ്റത് തിരിച്ചടിയായി.

പിന്നീട് ന്യൂസിലന്റ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിലൂടെയാണ് പൃഥ്വി ഷായുടെ മടങ്ങി വരവ്. ഇപ്പോഴിതാ വാം അപ് മത്സരത്തില്‍ 100 പന്തില്‍ 150 റണ്‍സ് അടിച്ച് വീണ്ടും ഫോം തെളിയിച്ചിരിക്കുന്നു. രണ്ട് സിക്‌സും 22 ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വി ഷായുടെ ഇന്നിംങ്‌സ്. ശുഭ്മാന്‍ ഗില്‍ 32 റണ്‍സും വിജയ് ശങ്കര്‍ 41 പന്തില്‍ 58 റണ്‍സും നേടിയതോടെ ഇന്ത്യ എ 49.2 ഓവറില്‍ 372 റണ്‍സിന് ആദ്യ ഇന്നിംങ്‌സ് അവസാനിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more