1 GBP = 105.19
breaking news

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ

നേമത്തും കഴക്കൂട്ടത്തും എല്‍ഡിഎഫിന് വോട്ട് നല്‍കിയെന്ന് എസ്ഡിപിഐ. നേമത്ത് പതിനായിരത്തിലേറെ വോട്ടുണ്ട്. സ്ഥാനാര്‍ത്ഥികളും മുന്നണി നേതൃത്വവും പിന്തുണ തേടിയിരുന്നുവെന്നും എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല പറഞ്ഞു.

നേമത്ത് ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. എല്ലാ പാര്‍ട്ടിക്കാരും വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. നേമത്ത് ബിജെപി വരാതിരിക്കാനാണ് എല്‍ഡിഎഫിനെ പിന്തുണച്ചത്.

എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും സിയാദ് കണ്ടല പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more