1 GBP = 94.52
breaking news

നാട്ടിൽ മാതാപിതാക്കൾ ഉള്ളവർ കേരള പോലീസിന്റെ ഈ സേവനത്തെ പറ്റി അറിയണം .ദയവായി സഹായിക്കണം

നാട്ടിൽ മാതാപിതാക്കൾ ഉള്ളവർ കേരള പോലീസിന്റെ ഈ സേവനത്തെ പറ്റി അറിയണം .ദയവായി സഹായിക്കണം
കഴിഞ്ഞ ദിവസം മാതൃഭൂമി ചലനിൽ കേരളാപോലീസ് നാട്ടിൽ ഒറ്റക്കു താമസിക്കുന്ന  മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന  പരിപാടിയെപ്പറ്റി A D G P  ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു.  അദ്ദേഹം പറയുന്നത്  മരുന്നുകൾ പോലീസ് ഉദ്ധിയോഗസ്ഥൻ  വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 % ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നതെന്നാണ് .  .
കേരള പോലീസ് കേരളത്തിൽ മുഴുവനുള്ള ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളെ സഹായിക്കാൻ തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാൾ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും  എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷൻ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ടാസ്ക് ഫോഴ്‌സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നാണ്  ടോമിൻ തച്ചങ്കരി പറഞ്ഞത് ..അദ്ദേഹത്തിന്റെ വീഡിയോ ഈ വാർത്തയുടെ ലിങ്ക് താഴെ കമന്റ് സെക്ഷനിൽ കൊടുക്കുന്നു .
നാട്ടിൽ മാതാപിതാക്കൾ ഉള്ളവരായ നമ്മളെ സംബന്ധിച്ചിടത്തോളം ഈ കൊറോണകാലത്തു അടച്ചുപൂട്ടി വീട്ടിലിരിക്കുന്ന അവർക്കു കേരള പോലീസ് നല്കുകന്ന സഹായം വലിയ ഒരു ആശ്വാസമാണ് നൽകുന്നത് ,അവർ നൽകുന്ന ഈ വലിയ സേവനത്തിനു അവരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ നമ്മൾ ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  A D G P  ടോമിൻ തച്ചങ്കരി സന്നദ്ധത  അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും  ചെയ്തതിരുന്നു  ഇതിന്റെ അടിസ്ഥാനത്തിൽ ഞങൾ നിങ്ങളെ സമീപിക്കുന്നു നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടിൽ നൽകുക .ഞങ്ങൾ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങൾ മറക്കരുത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ യു കെ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more