തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. മന്ത്രിയുടെ ഭര്‍ത്താവ് തുളസീധരക്കുറുപ്പിനെതിരെയും അന്വേഷണം നടത്തും.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ തോട്ടണ്ടി ഇറക്കുമതിയില്‍ പത്തരക്കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. പരാതിക്കാരനായ അഡ്വ. പി റഹീമില്‍ നിന്നും വിജിലന്‍സ് പ്രാഥമിക മൊഴിയെടുത്തു. വി.ഡി സതീശന്‍ എം.എല്‍.എ നിയമസഭയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചിരുന്നു.
കാപെക്‌സ് വിലക്കിയ കമ്പനിയില്‍ നിന്നും കൂടിയ വിലക്ക് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ തോട്ടണ്ടി വാങ്ങിയെന്നാണ് മന്ത്രിക്കെതിരെയുള്ള പ്രധാന ആരോപണം. 105 രൂപയുള്ള കശുവണ്ടി 124 രൂപയ്ക്കും 132 രൂപയ്ക്ക് കിട്ടേണ്ട കശുവണ്ടി 142 രൂപക്കും വാങ്ങിയെന്നാണ് ആരോപണം. കാപെക്‌സിന്റെ മുന്‍ ചെയര്‍മാനാണ് മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവ്.
അതേസമയം വിജിലന്‍സ് ത്വരിത പരിശോധനയുടെ പശ്ചാത്തലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമോയെന്ന് എല്‍.ഡി.എഫ് തീരുമാനിക്കട്ടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ ത്വരിത പരിശോധന വന്നപ്പോള്‍തന്നെ അവര്‍ രാജഡിവെക്കണമെന്ന ആവശ്യം എല്‍.ഡി.എഫ് ഉന്നയിച്ചിരുന്നു. ആ നിലപാട് തന്നെയാണോ ഇപ്പോഴും ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം. തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ ത്വരിത പരിശോധന നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
click on malayalam character to switch languages