1 GBP = 103.81

തുടക്കം തകർച്ചയോടെ; ഇന്ത്യക്ക്​ അഞ്ച്​ വിക്കറ്റ് നഷ്​ടം

തുടക്കം തകർച്ചയോടെ; ഇന്ത്യക്ക്​ അഞ്ച്​ വിക്കറ്റ് നഷ്​ടം

വെല്ലിങ്​ടൺ: ന്യൂസിലൻഡിനെതിരായ ടെസ്​റ്റ്​ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക്​ തകർച്ചയോടെ തുടക്കം. 55 ഓവർ പിന്നിട്ടപ്പോൾ 122 റൺസിന്​ അഞ്ച്​ വിക്കറ്റുകൾ നഷ്​ടമായി അപകടകരമായ നിലയിലാണ്​ ഇന്ത്യ. 38 റൺസുമായി അജിൻക്യ രഹാനെയും 10 റൺസുമായി ഋഷഭ്​ പന്തുമാണ്​ ക്രീസിലുള്ളത്​. ചായക്ക്​ പിന്നാലെ മഴയെത്തിയതിനാൽ കളി നിർ നിർത്തിവെച്ചിരിക്കുകയാണ്​.

പേസർമാരെ തുണക്കുന്ന പിച്ചിൽ ന്യൂസിലൻഡി​​​െൻറ കൈൽ ജാമിസണും ടിം സൗതിയും ട്ര​​െൻറ്​ ബോൾട്ടുമാണ്​ തീതുപ്പിയത്​. ജാമിസൺ മൂന്ന്​ വിക്കറ്റുകൾ വീഴ്​ത്തിയപ്പോൾ സൗതിയും ബോൾട്ടും ഓരോ വിക്കറ്റുകൾ നേടി. നേരത്തെ 101 റൺസെടുക്കുന്നതിനിടെയാണ്​ ഇന്ത്യക്ക്​ അഞ്ച്​ മുൻനിര വിക്കറ്റുകൾ നഷ്​ടമായത്​. അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്ന്​ പേരെ വീഴ്​ത്തിയ ജാമിസൺ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർക്ക്​ വലിയ തലവേദനയാണ്​ സൃഷ്​ടിച്ചത്​. പൃഥ്വി ഷാ (16), മായങ്ക്​ അഗർവാൾ (34), ചേതേശ്വർ പുജാര(11), വിരാട്​ കോഹ്​ലി (2), ഹനുമ വിഹാരി (7) എന്നിവർ എളുപ്പം കൂടാരം കയറി.

മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളുടേയും ബാറ്റ്സ്മാന്മാർക്ക് ചങ്കിടിപ്പേറ്റിക്കൊണ്ട്​ പേസർമാരെ തുണക്കുന്ന പച്ചപ്പുള്ള പിച്ചായിരുന്നു ക്യുറേറ്റർമാർ ഒരുക്കിയിരുന്നത്​. ഏകദിന പരമ്പരയിലെ നാണം കെട്ട പരാജയം മറക്കാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ ഏകദിന പരമ്പര തൂത്തുവാരിയതി​​​െൻറ ആത്മവിശ്വാസത്തിലാണ്​ കിവിക്കൂട്ടം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more