1 GBP = 103.65
breaking news

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു: പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു: പ്രതി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു. തിരുവനന്തപുരം പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ ഇന്ന് രാവിലെയാണ് സംഭവം. വഴയില സ്വദേശി സിന്ധുവാണ് മരിച്ചത്.

സംഭവത്തിൽ സിന്ധുവിന്റെ പങ്കാളി രാകേഷ് പൊലീസ് കസ്റ്റഡിയിലാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതിനു ശേഷം രാകേഷ് പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more