1 GBP = 103.96

തിരിച്ചുവരാന്‍ കിവീസ്, പിടിച്ചടക്കാന്‍ ഇന്ത്യ

തിരിച്ചുവരാന്‍ കിവീസ്, പിടിച്ചടക്കാന്‍ ഇന്ത്യ

ആദ്യ ടി20 നടന്ന ഈഡന്‍ പാര്‍ക്കില്‍ തന്നെയാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യയും ന്യൂസിലന്റും ഏറ്റുമുട്ടുന്നത്. ബാറ്റിംങ് പിച്ചും ചെറുമൈതാനവുമാണെന്നത് ഇന്നും വന്‍ സ്‌കോറുകള്‍ പിറക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്. അഞ്ചുമത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ആദ്യകളി ജയിച്ച് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്.

ആദ്യ ടി20യില്‍ ബൗളര്‍മാര്‍ക്ക് കാര്യമായ റോളുണ്ടായിരുന്നില്ല. പന്തുകള്‍ ബാറ്റ്‌സ്മാന്മാര്‍ അടിച്ചകറ്റുന്നത് കാഴ്ച്ചകാരായി നോക്കിനില്‍ക്കുകയായിരുന്നു ബൗളര്‍മാര്‍ പലപ്പോഴും. ഇന്ത്യന്‍ ബൗളര്‍മാരില്‍ ബുംറ ഒഴികെയുള്ളവര്‍ റണ്‍ വാരിക്കോരി കൊടുത്തു. ബുംറയേയും ചഹലിനേയും മാത്രമായിരുന്നു കിവി ബാറ്റ്‌സ്മാന്മാര്‍ സിക്‌സറടിക്കാതിരുന്നത്. ഷമിയും ശാര്‍ദൂലും അടിവാങ്ങി മടുത്തു.

ഇന്ത്യന്‍ നിരയില്‍ ശാര്‍ദൂലിന് പകരം സെയ്‌നി കളിക്കാന്‍ സാധ്യത ഏറെയാണ്. കെ.എല്‍രാഹുലിനെ കീപ്പറാക്കിയ പരീക്ഷണം വന്‍വിജയമായതോടെ പന്ത് പുറത്തു തന്നെയിരിക്കും. കിവീസ് നിരയില്‍ സാന്റ്‌നര്‍ക്ക് പകരം മിച്ചെല്‍ കളിച്ചേക്കും.

ആദ്യ മത്സരത്തില്‍ തന്നെ ബാറ്റ്‌സ്മാന്മാര്‍ താളം കണ്ടെത്തിയത് ഇന്ത്യക്ക് ആശ്വാസകരമാണ്. കോലിയും കെ.എല്‍ രാഹുലും, ശ്രേയസ് അയ്യരുമെല്ലാം ഒരു ദയയുമില്ലാതെയാണ് കിവീസ് ബൗളര്‍മാരെ നേരിട്ടത്. ടിം സൗത്തിയെ നാല് തവണയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ സിക്‌സറിന് പറത്തിയത്. ആകെ പിറന്നത് പത്ത് സിക്‌സുകള്‍. സമാനമായ വന്‍സ്‌കോര്‍ മത്സരമായിരിക്കും ഇന്നും ഈഡന്‍ പാര്‍കിലെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more