1 GBP = 103.87

തബ്​ലീഗ്​ സമ്മേളനം: 82 വിദേശപൗരൻമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തബ്​ലീഗ്​ സമ്മേളനം: 82 വിദേശപൗരൻമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: മാർച്ചിൽ ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത 82 വിദേശപൗരൻമാർക്കെതിരെ 20 കുറ്റപത്രം സമർപ്പിച്ച്​ ഡൽഹി പൊലീസ്​. വിസ നിയമങ്ങളും ഇന്ത്യൻ സർക്കാരി​​െൻറ കോവിഡ്​ പ്രതിരോധമാർഗരേഖകളും ലംഘിച്ചാണ്​ സമ്മേളനം നടന്നതെന്നാണ്​ ആരോപണം.

82 പേരുടെയും വിസ കേന്ദ്രസർക്കാർ റദ്ദാക്കിയതായും ഇവരെ  കരിമ്പട്ടികയിൽ പെടുത്തിയതായും പൊലീസ്​ അറിയിച്ചു. സമ്മേളനത്തിൽ പ​ങ്കെടുത്ത നിരവധി പേർക്ക്​ കോവിഡ്​ പിടിപെട്ടിരുന്നു. സാകേത്​ കോടതിയിലെ മജിസ്​ട്രേറ്റിനു മുമ്പാകെ 15,499 പേജുകളടങ്ങിയ കുറ്റപത്രമാണ്​ ക്രൈംബ്രാഞ്ച്​ സമർപ്പിച്ചത്​. ജൂൺ 12ന്​ കോടതി കുറ്റ​പത്രം പരിശോധിക്കും. അതിനു ശേഷമാണ്​ നടപടികൾ.

ഫിജി, സൗദി, അൽജീരിയ, ബ്രസീൽ,ചൈന, സുഡാൻ, ഫിലിപ്പീൻസ്​, യു.എസ്​, അഫ്​ഗാനിസ്​താൻ, യു.കെ, ആസ്​ട്രേലിയ, കസാഖിസ്​ഥാൻ, ​മൊറോകോ, യുക്രെയ്​ൻ, ഈജിപ്​ത്​, റഷ്യ, ജോർഡൻ, ഫ്രാൻസ്​, തുനീസ്യ തുടങ്ങി 20 രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ 82 പേരും.  ഇവർക്കെതിരെ വിസനിയമലംഘനം, ലോക്​ഡൗൺ ലംഘനം, വൈറസ്​ പ്രചാരണം, ക്വാറൻറീൻ നിയമലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​ കേസെടുത്തത്​.  സമ്മേളനത്തിൽ പ​ങ്കെടുത്ത 34 രാജ്യങ്ങളിൽ നിന്നുള്ള 900 തബ്​ലീഗ്​ പ്രവർത്തകരെയും ഡൽഹി പൊലീസ്​ ചോദ്യം ചെയ്​തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more