1 GBP =
breaking news

ഡൽഹിയിൽ പ്രാതിനിധ്യം ആവശ്യ​െപ്പട്ട്​ രാഹുലിന്​ മുസ്​ലിം നേതാക്കളുടെ കത്ത്

ഡൽഹിയിൽ പ്രാതിനിധ്യം ആവശ്യ​െപ്പട്ട്​ രാഹുലിന്​ മുസ്​ലിം നേതാക്കളുടെ കത്ത്

ന്യൂ​ഡ​ൽ​ഹി: ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ മു​സ്​​ലിം വി​ഭാ​ഗ​ത്തെ പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​രു​തെ​ന്നും അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പാ​ർ​ട്ടി​യി​ലെ മു​സ്​​ലിം​ നേ​താ​ക്ക​ളു​ടെ ക​ത്ത്.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ന്​ സീ​റ്റ്​ നി​ഷേ​ധി​ച്ച്​  കോ​ൺ​ഗ്ര​സി​ന​ക​ത്ത്​ ത​ങ്ങ​ളെ അ​ന്യ​വ​ത്​​ക​രി​ക്കു​ന്ന​താ​യി മു​ൻ എം.​എ​ൽ.​എ​മാ​രാ​യ ആ​സി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ, ശു​ഹൈ​ബ്​ ഇ​ഖ്​​ബാ​ൽ, ഹ​സ​ൻ അ​ഹ്​​മ​ദ്, മ​തി​ൻ അ​ഹ്​​മ​ദ്​ എ​ന്നി​വ​ര​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. ഡ​ൽ​ഹി​യി​ലെ ഏ​ഴ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ്​ തീ​രു​മാ​നി​ച്ച സ്​​ഥാ​നാ​ർ​ഥി​ക​ളി​ൽ മു​സ്​​ലിം വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ആ​രു​മി​ല്ല. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പാ​ർ​ട്ടി​യി​ലെ മു​സ്​​ലിം നേ​താ​ക്ക​ൾ ക​ത്ത​യ​ച്ച​ത്.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം കൂ​ടു​ത​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ പോ​ലും ആ ​വി​ഭാ​ഗ​ത്തി​ലെ സ്​​ഥാ​നാ​ർ​ഥി​യെ വെ​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കു​ന്നി​ല്ല. ആം ​ആ​​ദ്​​മി പാ​ർ​ട്ടി​യി​ലും മു​സ്​​ലിം  സ്​​ഥാ​നാ​ർ​ഥി​ക​ളി​ല്ല. അ​തി​നാ​ൽ, കോ​ൺ​ഗ്ര​സ്​ ഒ​​രാ​ളെ വെ​ക്കു​ക​യാ​ണെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും വി​ജ​യി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more