1 GBP = 104.11

ട്വന്റി-20 പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം

ട്വന്റി-20 പരമ്പരയും സ്വന്തമാക്കി ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയ്‌ക്ക് ഇരട്ടിമധുരം

കേ​പ്‌​ടൗൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രായ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യുമായ ട്വ​ന്റി​-20 പോ​രാ​ട്ട​ത്തിൽ ഏഴുറൺ​സി​ന് ജയി​ച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കേപ്ടൗണിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഒാവറിൽ 172/7 എന്ന സ്കോർ ഉയർത്തിയപ്പോൾ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് 165/6 ലേ എത്താനായുള്ളൂ. ഏകദിന പരമ്പര 5-1 ന് ജയിച്ചതിന് പിന്നാലെയാണ് ട്വ​ന്റി​-20 പരമ്പര നേട്ടം. ഇതോടെ ഇന്ത്യയുടെ ദ​ക്ഷി​ണാ​ഫ്രി​ക്കൻ പര്യടനം പൂർത്തിയായി.
ടോ​സ് നേ​ടിയ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ ബാറ്റിം​ഗി​ന​യ​ച്ചു. ക്യാ​പ്‌​ടൻ വി​രാ​ട് കൊ​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച​തി​നാൽ രോ​ഹി​ത് ശർ​മ്മ​യാ​ണ് ഇ​ന്ന​ലെ ടീം ഇ​ന്ത്യ​യെ ന​യി​ച്ച​ത്. രോ​ഹി​തി​ന്റെ ( 11) വി​ക്ക​റ്റ് ത​ന്നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്. ടീം​സ്കോർ 14ൽ വ​ച്ച് ഡാല രോ​ഹി​തി​നെ എൽ​ബി​യിൽ കു​രു​ക്കു​ക​യാ​യി​രു​ന്നു. തു​ടർ​ന്നെ​ത്തിയ സു​രേ​ഷ് റെ​യ്ന (27 പ​ന്തിൽ 43) ധ​വാ​നോ​ടൊ​പ്പം ഇ​ന്ത്യൻ സ്കോർ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി.

അർ​ദ്ധ സെ​ഞ്ച്വ​റി​യി​ലേ​ക്ക് ബാറ്റ്്വീ​ശു​ക​യാ​യി​രു​ന്ന റെ​യ്‌​ന​യെ ടീം സ്കോർ 79ൽ വ​ച്ച് ഷം​സി ബ​ഹാർ​ദ്ദീ​ന്റെ കൈ​യിൽ എ​ത്തി​ച്ചു. 5 ഫോ​റും 1 സി​ക്സും റെ​യ്ന​യു​ടെ ബാ​റ്റിൽ നി​ന്ന് പ​റ​ന്നു. തുടർന്ന് മനീഷ് പാണ്ഡേ(13) പതിനാലാം ഒാവറിൽ പുറത്തായി. 40 പന്തുകളിൽ നിന്ന് 47 റൺസെടുത്ത ധവാൻ 16-ാം ഒാവറൽ പുറത്തായ ശേഷം ഹാർദിക്ക് പാണ്ഡ്യ(21), ധോണി( 12), കാർത്തിക് (13) എന്നിവർ ചേർന്ന് 172/7ലെത്തിച്ചു.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഒാവറിൽത്തന്നെ ഒാപ്പണർ ഹെൻട്രിക്സിനെ (7) നഷ്ടമായി.ഭുവനേശ്വറിന്റെ പന്തിൽ ധവാനായിരുന്നു ക്യാച്ച്. 23 പന്തുകളിൽ നിന്ന് 24 റൺസ് നേടിയ മില്ലർ പത്താം ഒാവറിൽ പുറത്തായപ്പോൾ ആതിഥേയർ 45/2 എന്ന നിലയിലായിരുന്നു.പിന്നീട് ഡുമിനി (55), യോൻകർ (49) എന്നിവർ പൊരുതിനിന്നതോടെ ആതിഥേയർക്ക് പ്രതീക്ഷയേറി. പക്ഷേ ഡുമിനിയെ 16-ാം ഒാവറിൽ ശാർദൂൽ താക്കൂർ മടക്കിഅയച്ചു. യോൻകർ അവസാന ഒാവർവരെ പൊരുതിനിന്നു. പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തിൽ ഇ​ന്ത്യ ജ​യി​ച്ച​പ്പോൾ ര​ണ്ടാം മ​ത്സ​ര​ത്തിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ജ​യം നേ​ടി​യി​രു​ന്നു. കൊ​ഹ്‌​ലി​ക്ക് പ​ക​രം ദി​നേ​ഷ് കാർ​ത്തി​ക്കും യൂ​സ്‌​വേ​ന്ദ്ര ച​ഹാ​ലി​ന് പ​ക​രം അ​ക്ഷർ പ​ട്ടേ​ലും ജ​യ​ദേ​വ് ഉ​ന​ദ്ക​ദി​ന് പ​ക​രം ജ​സ്‌​പ്രീ​ത് ബും​റ​യും ഇ​ന്ന​ലെ ഇ​ന്ത്യൻ ടീ​മിൽ ക​ളി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more