1 GBP = 104.19

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം അടുത്ത ആഴ്ച ഉണ്ടായേക്കും; എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം അടുത്ത ആഴ്ച ഉണ്ടായേക്കും; എല്‍.ഡി.എഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ജോസ് കെ മാണി അടുത്താഴ്ച അവസാനത്തോടെ ഇടത് മുന്നണിയുടെ ഭാഗമാകും. ജോസിന്റെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച ഇടതുമുന്നണി യോഗം ചേരും. ജോസ് വിഭാഗത്തെ സഹകരിപ്പിക്കണോ ഘടകകക്ഷിയാക്കണമോ എന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.

മുഖ്യമന്ത്രി പിണറായി വിജയനും, സിപിഎമ്മിന്‍റേയും സിപിഐയുടേയും സംസ്ഥാനസെക്രട്ടറിമാരും നടത്തിയ കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ആയിരിന്നു. അടുത്താഴ്ച അവസാനം ചേരുന്ന മുന്നണി യോഗത്തോടെ ജോസ് കെ മാണി ഔദ്യോഗികമായി ഇടത് മുന്നണിയുടെ ഭാഗമാകും. പുതിയതായി വരുന്ന കക്ഷിയെ മുന്നണിയുമായി സഹകരിപ്പിച്ച ശേഷം പിന്നീട് ഘടകകക്ഷിയാക്കുന്നതാണ് ഇടത് മുന്നണിയുടെ രീതി. എന്നാല്‍ ജോസിന്‍റെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സിപിഎമ്മിനുള്ളത്. ജോസിനെ ഘടകകക്ഷിയായി തന്നെ ഉള്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടി നിലപാട്.

എന്നാല്‍ വ്യത്യസ്തമായ നിലപാടാണ് സിപിഐയ്ക്കുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് ഘടകകക്ഷിയാക്കിയാല്‍ മതിയെന്നാണ് സിപിഐ നിലപാട്. ഘടകക്ഷിയാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ട സാഹചര്യത്തില്‍ 21 ന് ചേരുന്ന സിപിഐ നിര്‍വ്വാഹക സമിതിയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.അതിന് ശേഷമായിരിക്കും പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുക. നിയമസഭ സീറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിപിഎം സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ലെന്നാണ് വിവരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more