1 GBP = 103.87

യുകെ എസ്എൻഡിപിശാഖായോഗത്തിന് പുതിയ സാരഥികൾ; രാജേഷ് നടേപ്പിള്ളി പ്രസിഡന്റ്, സൗമ്യ ഉല്ലാസ് സെക്രട്ടറി….

യുകെ എസ്എൻഡിപിശാഖായോഗത്തിന് പുതിയ സാരഥികൾ; രാജേഷ് നടേപ്പിള്ളി പ്രസിഡന്റ്, സൗമ്യ ഉല്ലാസ് സെക്രട്ടറി….

സുധാകരൻ പാലാ
ബ്രിസ്റ്റോൾ: യൂറോപ്പിലെ പ്രഥമ എസ്എൻഡിപിശാഖായോഗമായ 6170 യുടെ എസ്എൻഡിപിശാഖായോഗത്തിന് പുതിയ ഭാരവാഹികൾ. ശാഖയുടെ പുതിയ പ്രസിഡന്റായി രാജേഷ് നടേപ്പിള്ളിയെയും (സ്വിൻഡൻ), സെക്രട്ടറിയായി സൗമ്യ ഉല്ലാസിനെയും (പൂൾ) ഐക്യകണ്ഠേന തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ശ്യാമള സതീശനെ (ബ്രിസ്റ്റോൾ) തിരഞ്ഞെടുത്തു.

ശാഖാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായി സുജിത് ഉദയൻ, വി.എസ്. സുധാകരൻ, ബൈജു വാസുദേവൻ, പി. ജി. സന്തോഷ്‌കുമാർ , മനു വാസുദേവപ്പണിക്കർ, രാജേഷ് പൂപ്പാറ, ലൈജു രാഘവൻ എന്നിവരെയും പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി ടി.എസ്. സതീശൻ, സോജി കെ. ജയപ്രകാശ്, സജിത രാജേഷ് എന്നിവരെയും തിരഞ്ഞെടുത്തു.

സ്ഥാനമൊഴിഞ്ഞ ശാഖാ യോഗം പ്രസിഡന്റ് ശ്രീ. സുജിത് ഉദയൻ നിർദ്ദേശിച്ച പാനൽ യോഗം അംഗീകരിച്ചത് ഹർഷാരവത്തോടെ ആയിരുന്നു.

ബ്രിസ്റ്റോളിൽ നടന്ന വാർഷിക യോഗത്തിൽ ശാഖാ പ്രസിഡന്റ് സുജിത് ഉദയൻ അധ്യക്ഷത വഹിച്ചു. ശാഖാസെക്രെട്ടറിയുടെ അഭാവത്തിൽ യൂണിയൻ കമ്മറ്റിയംഗം സൗമ്യ ഉല്ലാസ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.

വി.എസ്. സുധാകരൻ സ്വാഗതവും നിയുക്ത സെക്രട്ടറി സൗമ്യ ഉല്ലാസ് കൃതജ്ഞതയും പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more