1 GBP = 103.38

ചരിത്ര നേട്ടത്തിനുടമയായി ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍

ചരിത്ര നേട്ടത്തിനുടമയായി ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍

ബേണ്‍(സ്വിറ്റ്സർലാന്‍റ് ): ചരിത്ര നേട്ടത്തിനുടമയായി ടെന്നീസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. സ്വിറ്റ്സർലാന്റിലെ നാണയങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ ജീവിച്ചിരിക്കുന്ന വ്യക്തിയെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. രാജ്യത്തിന് പലവിധ സേവനം നല്‍കി നിര്യാതരായവരുടെ സ്മരണയ്ക്കായി അവരുടെ മുഖങ്ങളോട് കൂടിയ നാണയങ്ങള്‍ പുറത്തിറക്കുന്നത്. എന്നാല്‍ അത്തരമൊരു അംഗീകാരമാണ് ഇപ്പോൾ ജീവിച്ചിരിക്കുമ്പോള്‍ തന്നെ റോജര്‍ ഫെഡററെ തേടിയെത്തിയത്.

രാജ്യത്തിന് വേണ്ട് 20 ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരമായതിനാൽ, ഫെഡററുടെ മുഖം പതിച്ച 20 സ്വിസ് ഫ്രാങ്ക് (1442 രൂപ) വിലയുള്ള നാണയയം ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് വിവരം. 50 സ്വിസ് ഫ്രാങ്കിലും ഫെഡററുടെ മുഖം മുദ്രണം ചെയ്യാനും സ്വിറ്റ്സർലാന്റിലെ ഭരണകൂടം പദ്ധതിയിടുന്നുണ്ടെന്ന് ന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ പറയുന്നു. അതുല്യമായ ഈ അംഗീകാരത്തിനും ആദരവിനും സ്വിറ്റ്സർലാന്റിനോടും സ്വിസ് മിന്‍റിനോടും നന്ദിയുണ്ടെന്നു റോജർ ഫെഡറർ പ്രതികരിച്ചു. ഫെഡറര്‍ സീരീസില്‍ വെള്ളിനിറത്തിലുള്ള 55000 നാണയങ്ങളാണ് ഫെഡറര്‍ സീരീസില്‍ സ്വിസ് മിന്റ് ഇറക്കുക. ഡിസംബര്‍ 19 മുതല്‍ ഈ നാണയങ്ങള്‍ക്ക് വേണ്ടിയുള്ള പ്രീ ബുക്കിങും ആരംഭിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more