ഗ്ലോറിയ ഡിവോഷണല്‍ സംഗീത സന്ധ്യയില്‍ ബിജു നാരായണിനൊപ്പം ദേവസംഗീതം പൊഴിക്കാന്‍ പ്രശസ്ത പിന്നണിഗായിക ഡെല്‍സി നൈനാന്‍ എത്തുന്നു. മുന്‍ നിശ്ചയപ്രകാരം ഷോയില്‍ പങ്കെടുക്കേണ്ടത് ഗായിക എലിസബത്ത് രാജു ആണ്. എന്നാല്‍ എലിസബത്ത് രാജു സാങ്കേതിക കാരണങ്ങളാല്‍ യുകെയില്‍ എത്താന്‍ വൈകുന്നത് കൊണ്ട് ആണ് ഡെല്‍സി നൈനാന്‍ എത്തുന്നത്. വെള്ളിയാഴ്ച ലെസ്റ്ററിലാണ് ആദ്യ ഷോ. ഒട്ടെറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച ഗായിക ഡെല്‍സി നൈനാന്‍ ബിജു നാരായണനൊപ്പം ഗ്ലോറിയ സംഗീത സന്ധ്യയുടെ ഭാഗമാകുന്നത് ഷോയുടെ തിളക്കമേറ്റും എന്ന് രാഗാ യുകെയുടെ പ്രവര്‍ത്തകര്‍ അറിയിച്ചു.
മാനവ രക്ഷകനായി അവതരിച്ച ദൈവകുമാരന്റെ ജനനതിരുന്നാളിനായി നാടും നഗരവും ഒരുങ്ങുമ്പോള്‍ യുകെയിലെ ദൈവജനത്തിനു ഒരു ഉണര്‍ത്തുപാട്ടായി ക്രിസ്തീയ സംഗീത ഉത്സവം. ബിജു നാരായണനൊപ്പം, ഡെല്‍സി നൈനാന്‍, യുവഗായകനും ഉപകരണ വാദ്യവിദഗ്ധനുമായ മിഥുന്‍ മോഹന്‍, ഡ്രമ്മറും ഗായകനുമായ റോബിന്‍ പൗലോസ് തുടങ്ങിയ അതുല്യരായ കലാകാരന്മാരെ ഒരുമിപ്പിച്ചു ഈ സംഗീത സന്ധ്യ ഒരുക്കുന്നത് രാഗ യുകെ ആണ്. യുകെയിലെ സംഗീത ആസ്വാദകര്‍ക്ക് സ്വര്‍ഗ്ഗീയ സംഗീതത്തതിന്റെ ശീലുകള്‍ അനുഗ്രഹീത ഗായകരിലൂടെ കേള്‍ക്കുവാനുള്ള ഒരു സുവര്‍ണ്ണാവസരം ഗ്ലോറിയ സംഗീത സന്ധ്യയില്‍ ഒരുങ്ങുന്നു. ഡിസംബര്‍ ഒന്‍പത്, പതിനൊന്ന് തീയതികളില്‍ മിഡ്‌ലാന്‍ഡ്സിലെ വിവിധ നഗരങ്ങളില്‍ ഗ്ലോറിയ സംഗീത സന്ധ്യ നടക്കും .
ഡിസംബര്‍ ഒന്‍പത് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ലെസ്റ്റര്‍ വിന്‍സ്റ്റാന്‍ലി കമ്മ്യുണിറ്റി കോളേജിലാണ് ഗ്ലോറിയ സംഗീത സന്ധ്യയുടെ തുടക്കം കുറിക്കുന്നത്. എല്ലാ സംഗീതാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ലെസ്റ്ററിലേക്ക് ക്ഷണിക്കുന്നു .
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07794564772
07809491206
click on malayalam character to switch languages