1 GBP = 103.33

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അഖണ്ഡജപമാല

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അഖണ്ഡജപമാല

ലണ്ടൻ: ലോകം മുഴുവൻ വൻ പ്രതിസന്ധിയിൽ കൂടികടന്നു പോകുന്ന ഈ അവസരത്തിൽദൈവകരുണക്കായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയിൽ മേയ് നാലു മുതൽ 31 വരെയുള്ളദിവസങ്ങളിൽ അഖണ്ഡ ജപമാല നടത്തുന്നു.

 

ഈ ദിവസങ്ങളിൽ രൂപതയിലെ എല്ലാമിഷനുകളിലുംപ്രോപോസ്ഡ് മിഷനുകളിലും ഓരോപ്രത്യേക ദിവസം തിരഞ്ഞെടുത്ത് കുടുംബങ്ങളിൽരാത്രി 12 മുതൽ പിറ്റേന്ന് രാത്രി 12 വരെയുള്ള 24 മണിക്കൂറും നിരന്തരമായി ജപമാല അർപ്പിക്കുന്നരീതിയിലാണ് ഈ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത് . ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങൾഅരമണിക്കൂർ വീതമുള്ള സമയ ക്രമം തിരഞ്ഞെടുത്ത്പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ജപമാലയർപ്പിക്കും. രൂപതയിലെ എല്ലാ കുടുംബങ്ങളും ഈഅഖണ്ഡജപമാലയിൽ പങ്കു ചേരുന്ന വിധത്തിലാണിത്ക്രമീകരിച്ചിരിക്കുന്നത് .

 

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി ഒരുകുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടികുടുംബങ്ങളേയും മിഷനുകളേയും രൂപതയേയുംസഭയേയും രാജ്യത്തേയും ലോകം മുഴുവനേയുംമറിയത്തിന്‍റെ വിമലഹൃദയത്തിൽ സമർപ്പിച്ച്‌ പ്രാർഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന്രൂപതയുടെ സ്പിരിച്വൽ ഷെയറിംഗ് കമ്മീഷൻചെയർമാൻ ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more