1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങളുടെ വിജയികളെ ജനുവരി 10ാം തിയ്യതി പ്രഖ്യാപിക്കും.

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബൈബിൾ കലോത്സവത്തിന്റെ മത്സരങ്ങളുടെ വിജയികളെ ജനുവരി 10ാം തിയ്യതി പ്രഖ്യാപിക്കും.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾകലോത്സവത്തിന്റെ വിജയികളെ ഈ മാസം 10ാംതിയ്യതി പ്രഖ്യാപിക്കും. കഴിഞ്ഞ വർഷങ്ങളിൽനിന്നുംവ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച്രൂപത നടത്തിയ വെർച്വൽ ബൈബിൾകലോത്സവത്തിനു അത്ഭുതപൂർവ്വമായപിന്തുണയായിരുന്നു ഏവരിൽനിന്നും ലഭിച്ചത്. ഓരോമത്സര ഇനങ്ങൾക്കും ലഭിച്ച എൻട്രികൾ ഉന്നതനിലവാരം പുലർത്തിയിരുന്നു. 

ചുരുങ്ങിയ സമയംകൊണ്ട് റിസൾട്ട് പബ്ലിഷ് ചെയ്യുകഎന്നത് ഏറെ ശ്രമകരമായിരുന്നുവെങ്കിലും ഏവരുംആകാംഷയോടെ കാത്തിരുന്ന മത്സര ഫലം ജനുവരി 10 ന് തന്നെ പ്രഖ്യാപിക്കുവാൻ സാധിക്കുന്നു.  ജനുവരി10ാം തിയ്യതി 4pm ന് രൂപതയുടെ ബൈബിൾഅപ്പോസ്റ്റലേറ്റിന്റെ ഡയറക്ടർ ബഹുമാനപ്പെട്ട ജോർജ്എട്ടുപറയിൽ അച്ചന്റെ സ്വാഗത പ്രസംഗത്തോടെഫലപ്രഖ്യാപന വെർച്വൽ മീറ്റിംഗ് ആരംഭിക്കും. അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് വിജയികളെപ്രഖ്യാപിക്കുന്നത് ഉത്ഘാടനം ചെയ്തുകൊണ്ട്അനുഗ്രഹ പ്രഭാഷണം നടത്തും .  ആന്ധ്ര പ്രദേശിലെഅദിലാബാദ്‌ രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർപ്രിൻസ്‌ ആന്റണി പനങ്ങാടെൻ പിതാവും , രൂപതവികാരി ജനറാൾ പെരിയ ബഹുമാനപ്പെട്ട ജിനോഅരീക്കാട്ട് അച്ചനും ആശംസകൾ അർപ്പിച്ചുസംസാരിക്കും. രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ്അംഗങ്ങൾ വിജയികളെ പ്രഖ്യാപിക്കും . പരിമിതമായസാഹചര്യത്തിൽനിന്നുകൊണ്ട് എല്ലാവരെയുംഉൾക്കൊള്ളാവുന്ന തരത്തിൽ ഓരോ എയ്‌ജ്ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളായിരുന്നുരൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഈ വർഷംസംഘടിപ്പിച്ചിരുന്നത് . ബൈബിൾ കലോത്സവമത്സരങ്ങളുടെ റീജിയണൽ തലത്തിലുള്ളവിജയികളുടെ പേരുകൾhttp://smegbbiblekalotsavam.com എന്നവെബ്സൈറ്റിൽ 11ാം തിയ്യതി രാവിലെ 10 മണിമുതൽ ലഭ്യമായിരിക്കും. രൂപത ബൈബിൾ കലോത്സവമത്സരങ്ങളുടെ വിജയികളെ ജനുവരി 10ാം തിയ്യതിപ്രഖ്യാപിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്രൂപതയുടെ YouTube  ചാനൽhttps://m.youtube.com/channel/UCATV4kb3hfbBGbdR_P0-wXw സന്ദർശിക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more