1 GBP = 98.28
breaking news

കോവിഡ് ബാധിച്ചവർക്ക് പ്രതിരോധ ശേഷി വർധനയില്ലെന്ന് ഗവേഷകർ

കോവിഡ് ബാധിച്ചവർക്ക് പ്രതിരോധ ശേഷി വർധനയില്ലെന്ന് ഗവേഷകർ

ല​ണ്ട​ൻ: കോ​വി​ഡ് ഒ​ന്നു വ​ന്നു​പോ​യാ​ൽ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് പി​ന്നെ ഈ ​അ​സു​ഖ​ത്തെ പേ​ടി​ക്കേ​ണ്ട​തി​ല്ല എ​ന്നാ​ശ്വ​സി​ക്കാ​ൻ വ​ക​യി​ല്ല എ​ന്ന് ബ്രി​ട്ടീ​ഷ് ഗ​വേ​ഷ​ക​ർ. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ ശ​രീ​ര​ത്തി​ലെ ആ​ൻ​റി​ബോ​ഡി​ക​ൾ പെ​​ട്ടെ​ന്ന്​ ദു​ർ​ബ​ല​മാ​യ​താ​യി ല​ണ്ട​നി​ലെ ഇം​പീ​രി​യ​ൽ കോ​ള​ജ് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. ഇം​ഗ്ല​ണ്ടി​ലെ 3.65 ല​ക്ഷം ആ​ളു​ക​ൾ​ക്കി​ട​യി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. 

ത​ണു​പ്പു​കാ​ല​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യാ​യി ജ​ല​ദോ​ഷ​പ്പ​നി​ക​ൾ​ക്ക് കാ​ര​ണ​മാ​വു​ന്ന കൊ​റോ​ണ വൈ​റ​സു​ക​ൾ ആ​റു മു​ത​ൽ 12 മാ​സ​ങ്ങ​ൾ​ക്ക​കം വീ​ണ്ടും ബാ​ധി​ക്കാ​റു​ണ്ട്. ലോ​ക​ത്തി‍െൻറ ഉ​റ​ക്കം കെ​ടു​ത്തു​ന്ന കോ​വി​ഡ്-19 വൈ​റ​സി​നോ​ടും സ​മാ​ന രീ​തി​യി​ലാ​ണ് ശ​രീ​രം പ്ര​തി​ക​രി​ക്കു​ന്ന​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി ഗ​വേ​ഷ​ണ സം​ഘ​ത്തി​ലെ പ്ര​ഫ. വെ​ൻ​ഡി ബാ​ർ​ക്ലേ പ​റ​യു​ന്നു.

ഒ​രി​ക്ക​ൽ അ​സു​ഖം ബാ​ധി​ച്ച​വ​രി​ൽ വീ​ണ്ടും അ​തു​ണ്ടാ​കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ വീ​ഴ്ച​വ​രു​ത്താ​തി​രി​ക്ക​ൽ സു​പ്ര​ധാ​ന​മാ​ണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more