1 GBP = 103.38

കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുന്നു, രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി

കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുന്നു, രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധത്തില്‍ മഹാവികാസ് അഗാഡി ആടിയുലയുകയാണ്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ കണ്ടിരുന്നു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സഖ്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സഞ്ജയ് റാവത്ത് വിശദീകരിച്ചത്.അതേസമയം രാഹുലിനെതിരെയും കോണ്‍ഗ്രസിനെതിരെയും ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തി.

കോണ്‍ഗ്രസ് മഹാരാഷ്ട്രയിലെ പ്രതിസന്ധിയില്‍ നിന്ന് കൈകഴുകുകയാണ്. ശിവസേനയെയും ഉദ്ധവ് താക്കറെയെയും കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരിക്കുന്ന കക്ഷിയാണ്. സര്‍ക്കാരിനെ അവര്‍ പുറത്ത് നിന്ന് പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്. അവര്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഓടിയൊളിക്കാനാവില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ തിരക്കുണ്ടാക്കുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ വീഴ്ത്തുമെന്നും ഫട്‌നാവിസ് പറഞ്ഞു.

ഉദ്ധവ് സര്‍ക്കാര്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് ജനങ്ങളിലേക്ക് എത്തിച്ചിട്ടില്ലെന്നും ഫട്‌നാവിസ് ആരോപിച്ചു.മഹാരാഷ്ട്രയ്ക്കായി 4592 കോടിയുടെ ഭക്ഷ്യധാന്യങ്ങളാണ് കേന്ദ്രം നല്‍കിയത്. 73.16 ലക്ഷത്തിന്റെ ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കി. ഇത് അതിഥി തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 600 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളും ഒരുക്കി.

ദുരിതാശ്വാസ പദ്ധതി പ്രകാരം 1611 കോടി രൂപയാണ് മഹാരാഷ്ട്രയ്ക്ക് നല്‍കി. ഉദ്ധവ് സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാവുന്നില്ല. ഇന്ന് സംസ്ഥാനത്തിന് വേണ്ടത് നല്ലൊരു നേതൃത്വമാണ്. ശക്തമായ നടപടികള്‍ ഉദ്ധവ് എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫട്‌നാവിസ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more