1 GBP = 104.91
breaking news

കൊച്ചിയിൽ പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക

കൊച്ചിയിൽ പോളിങ് കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്ക

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ പോ​ളി​ങ് കു​റ​ഞ്ഞ​തി​ൽ മു​ന്ന​ണി​ക​ൾ​ക്ക് ആ​ശ​ങ്ക. ക​ഴി​ഞ്ഞ ത​വ​ണ 72.33 ശ​ത​മാ​നം വോ​ട്ട് പോ​ൾ ചെ​യ്തി​ട​ത്ത് ഇ​ത്ത​വ​ണ 69.63 ശ​ത​മാ​ന​മാ​ണ് രേ​ഖ​പെ ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​ത​മാ​ന​ക​ണ​ക്കി​ൽ കു​റ​ച്ച് മാ​റ്റം വ​രു​മെ​ങ്കി​ലും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ര​ണ്ട​ര ശ​ത​മാ​നം പോ​ളി​ങ് കു​റ​ഞ്ഞ​ത് ഇ​രു മു​ന്ന​ണി​ക​ൾ​ക്കും ആ​ശ​ങ്ക തീ​ർ​ത്തി​ട്ടു​ണ്ട്.

തീ​ര​മേ​ഖ​ല​യാ​യ ചെ​ല്ലാ​നം, ക​ണ്ണ​മാ​ലി, മാ​നാ​ശേ​രി ഉ​ൾ​പ്പെ​ടെ മി​ക്ക​യി​ട​ങ്ങ​ളി​ലും പോ​ളി​ങ്​ ശ​ത​മാ​ന​ത്തി​ൽ നേ​രി​യ കു​റ​വു​ണ്ട്. കൊ​ച്ചി​യി​ൽ ട്വ​ൻ​റി20​യും വി ​ഫോ​റും പി​ടി​ക്കു​ന്ന വോ​ട്ടു​ക​ളാ​യി​രി​ക്കും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ക. സ​മാ​ധാ​ന​പ​ര​മാ​യാ​ണ് കൊ​ച്ചി​യി​ലെ പോ​ളി​ങ് ന​ട​ന്ന​ത്. യ​ന്ത്ര​ത്ത​ക​രാ​ർ ചി​ല ബൂ​ത്തു​ക​ളി​ൽ ഉ​ണ്ടാ​യെ​ങ്കി​ലും ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നാ​യി. ബൂ​ത്തു​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ത്തി​യ​തി​നാ​ൽ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. 

തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡി​സ് ഹ​യ​ർ​സെ​ക്ക​ൻ​ണ്ട​റി സ്ക്കൂ​ളി​ൽ പോ​ളി​ങ് സ്​​റ്റേ​ഷ​നി​ൽ വെ​ളി​ച്ച​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ജെ. മാ​ക്സി പ​രാ​തി ഉ​ന്ന​യി​ച്ചു. 

പി​ന്നീ​ട് ഇ​ത് പ​രി​ഹ​രി​ച്ചു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ജെ. മാ​ക്സി രാ​വി​ലെ എ​ട്ടി​ന് തോ​പ്പും​പ​ടി ഔ​വ​ർ ലേ​ഡീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ എ​ഴു​പ​ത്തി​യാ​റാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര്യ എ​മി​ലി​യോ​ടൊ​പ്പ​മെ​ത്തി​യാ​യി​രു​ന്നു വോ​ട്ട് ചെ​യ്ത​ത്. മു​ൻ കേ​ന്ദ്ര മ​ന്ത്രി കെ.​വി. തോ​മ​സ് ഭാ​ര്യ ഷേ​ർ​ളി​യോ​ടൊ​പ്പ​മെ​ത്തി ഇ​തേ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more