1 GBP = 104.24

കൈപ്പത്ത് ചിഹ്നം അനുവദിച്ച് മാനസികപ്രയാസം ഉണ്ടാക്കിയെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി

കൈപ്പത്ത് ചിഹ്നം അനുവദിച്ച് മാനസികപ്രയാസം ഉണ്ടാക്കിയെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി

വടകര: കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്ത് ചിഹ്നം അനുവദിച്ച് മാനസികപ്രയാസം ഉണ്ടാക്കിയെന്ന് ആര്‍എംപി സ്ഥാനാര്‍ത്ഥി സി സുഗതന്‍. പാറക്കല്‍ അബ്ദുള്ള, ഡിസിസി പ്രസിഡണ്ട് രാജീവന്‍മാസ്റ്റര്‍, ആര്‍എംപി സംസ്ഥാന സെകക്രട്ടറി വേണു എന്നിവരുടെ കൂടിയാലോചനക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വരെ തനിക്ക് വേണ്ടിയാണ് പ്രചരണം നടത്തുന്നതെന്നും പ്രാദേശിയ തലത്തില്‍ മികച്ച പിന്തുണയുണ്ടെന്നും സുഗതന്‍ പറഞ്ഞു.
‘കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിജയത്തിന് വേണ്ടി ആര്‍എംപി സഹായിച്ചിട്ടുണ്ട്. അദ്ദേഹവുമായി ഇപ്പോഴും അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളിയുടെ ഇത്തരമൊരു നീക്കത്തില്‍ ദുഃഖമുണ്ടെന്നും’ സുഗതന്‍ പറഞ്ഞു. ജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ ചരടുവലിച്ചത് കെപിസിസി സെക്രട്ടറി സുനില്‍ മടപ്പള്ളിയാണെന്നും സുഗതന്‍ ആരോപിച്ചു.

ഈ തെരഞ്ഞെടുപ്പ് വേളയില്‍ പ്രശ്‌നം മറ്റ് മണ്ഡലങ്ങളിലേക്ക് വ്യാപിക്കരുത് എന്നുള്ളത് കൊണ്ട് ആത്മസമ്യമനം പാലിക്കുകയാണെന്നും ആര്‍എംപി സ്ഥാനാര്‍ത്ഥി പ്രതികരിച്ചു.

കല്ലാമലയില്‍ യുഡിഎഫും ആര്‍എംപിയും ഒറ്റക്കെട്ടായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും കൈപ്പത്തി ചിഹ്നം അനുവദിച്ചതുമായിരുന്നു പ്രതിസന്ധിക്ക് കാരണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തു. ചിഹ്നം അനുവദിച്ചത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് മുരളീധരന്‍ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്മാറുകയും വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയുമായിരുന്നു.

വിഷയത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ കല്ലാമല ഡിവിഷന്‍ കോണ്‍ഗ്രസിന്റെ സീറ്റാണെന്നും അവിടെ കാലാകാലങ്ങളായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെന്നുമായിരുന്നു മുല്ലപ്പള്ളി പ്രതികരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more