1 GBP = 103.69
breaking news

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിൾ ട്രസ്റിന്റെയും കെന്റ് മലയാളി അസോസിയേഷന്റെയും ആദരാഞ്ജലികൾ

കെന്റ് ഹിന്ദു സമാജത്തിന്റെയും കെന്റ് അയ്യപ്പ ടെംപിൾ ട്രസ്റിന്റെയും കെന്റ് മലയാളി അസോസിയേഷന്റെയും ആദരാഞ്ജലികൾ

കെന്റ്  ഹിന്ദു  സമാജത്തിന്റെയും  കെന്റ്  അയ്യപ്പ ടെംപിൾ ട്രസ്റിന്റെയും ചെയർമാനും  കെന്റ് മലയാളി അസോസിയേഷന്റെ മുതിർന്ന അംഗവുമായ  ശ്രീ. കൃഷ്ണൻ നടരാജൻ (85) ജനുവരി 28 – )നു രാത്രി പത്തര മണിക്ക്  കെന്റ്  ജില്ലിങ്ങാമിലെ  മെഡ്‌വേ മാരിടൈം ഹോസ്പിറ്റലിൽ വച്ച് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വക്കം സ്വദേശിയായ ശ്രീ. കൃഷ്ണൻ നടരാജൻ കെന്റിൽ താമസമാക്കിയ ആദ്യകാല മലയാളികളിൽ ഒരാളാണ്. ശ്രീ. കൃഷ്ണൻ നടരാജൻ – ശ്രീമതി ദേവകി നടരാജൻ ദമ്പതികളുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും ഇംഗ്ലണ്ടിൽ തന്നെയാണ് താമസം.

മലയാളികളുടെയും സർവോപരി പൊതുവിൽ കെന്റിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെയും പ്രിയങ്കരനായ, പ്രസരിപ്പും സന്തോഷവും സദാ നിറഞ്ഞുതുളുമ്പുന്ന സാന്നിധ്യവുമായ ‘നടരാജൻ അങ്കിളി’നെ അറിയാത്തവർ ചുരുക്കമാണ് കെന്റിലും തെക്കു കിഴക്കൻ ഇംഗ്ലണ്ടിലും. ഒരിക്കലും നികത്താനാവാത്ത വിടവ് ശേഷിപ്പിച്ചു കടന്നു പോകുന്ന നടരാജൻ അങ്കിളിന്റെ അസാന്നിധ്യത്തിന്റെ വേദന മറക്കാൻ അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഈശ്വരൻ കരുത്തേകട്ടെയെന്നു പ്രാർത്ഥിക്കുന്നു. മരണാനന്തരചടങ്ങുകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

E-Mail: [email protected]

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more