1 GBP = 103.14

കൂറ്റൻ ലക്ഷ്യത്തിന്​ 18 റൺസകലെ വീണ്​ ചെന്നൈയോട് അടിയറവ് പറഞ്ഞു കൊൽക്കത്ത

കൂറ്റൻ ലക്ഷ്യത്തിന്​ 18 റൺസകലെ വീണ്​ ചെന്നൈയോട് അടിയറവ് പറഞ്ഞു കൊൽക്കത്ത

ചെന്നൈ പടുത്തുയർത്തിയ 221 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിനുമുമ്പിൽ 18 റൺസകലെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ് വീണു​. ഇരു ടീമുകളും ഉരസിയപ്പോൾ തീപാറുന്ന പോരാട്ടത്തിനായിരുന്നു വാംഖഡെ സാക്ഷ്യം വഹിച്ചത്​. 31 റൺസെടുക്കുന്നതിനിടെ അഞ്ച്​ വിക്കറ്റുകൾ പോയി പരുങ്ങലിലായിരുന്ന കൊൽക്കത്തക്ക്​ ജീവൻ ​തുടിച്ചത്​ വെടിക്കെട്ട്​ വീരൻ ആന്ദ്രെ റസലി​െൻറ വരവോടെയായിരുന്നു. 54 റൺസെടുത്ത കരീബിയൻ കരുത്തനൊപ്പം ദിനേശ്​ കാർത്തിക്​​ (40) ശക്​തമായ പിന്തുണയുമായി അടിയുറച്ചു നിന്നു. 22 പന്തിൽ ആറ്​ സിക്​സറുകളും മൂന്ന്​ ഫോറുകളുമടങ്ങുന്നതായിരുന്നു റസലി​െൻറ അർധ സെഞ്ച്വറി.സാംകറ​െൻറ പന്ത്​ കണക്കുകൂട്ടുന്നതിൽ പിഴച്ച്​ റസൽ കുറ്റിതെറിച്ച്​ മടങ്ങിയപ്പോൾ എല്ലാം തീർന്നെന്ന്​ കരുതിയ ചെന്നൈക്ക്​ തെറ്റി.

​പൊടിപാറിയ പ്രകടനവുമായി അപ്രതീക്ഷിതമായി കളം വാണ​ പാറ്റ്​ കമ്മിൻസ്​ ചെന്നൈയെ ശരിക്കും വെള്ളം കുടിപ്പിച്ചു. 19.1 ഓവറിൽ ടീം ഒന്നടങ്കം പുറത്തായപ്പോഴും തളരാത്ത വീര്യവുമായി നേടിയ 66 റൺസുമായി കമ്മിൻസ്​ പുറത്താവാതെ നിന്നു. 34 പന്തിൽ ആറ്​ സിക്​സറുകളും നാല്​ ഫോറും അടങ്ങുന്നതായിരുന്നു കമ്മിൻസിന്‍റെ ഇന്നിങ്​സ്​. കൊൽക്കത്തയുടെ കൈയ്യിൽ വിക്കറ്റുകളുണ്ടായിരുന്നു​വെങ്കിൽ മത്സര ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. സാംകറ​ൻ എറിഞ്ഞ 16ാം ഓവറിൽ മാത്രം കമ്മിൻസ്​ 30 റൺസാണ്​ വാരിക്കൂട്ടിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more