1 GBP = 95.15
breaking news

കുടുംബസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ അമേരിക്കയിൽ

കുടുംബസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്‍ അമേരിക്കയിൽ

ന്യൂയോർക്ക് : ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗൺസിലറും , വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനുമായ  സണ്ണി സ്റ്റീഫന്‍,  2020 മാർച്ച് ഒന്ന് മുതൽ ഏപ്രിൽ രണ്ടു വരെ  അമേരിക്കയിലെ വിവിധ ദേവാലയങ്ങളിൽ നോമ്പുകാല ധ്യാനം നടത്തുന്നു.

വിവിധ ധ്യാനരീതികളില്‍ നിന്നു വ്യത്യസ്തമായി തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും നാൽപതു  വര്‍ഷത്തെ   കൗൺസിലിംഗ് അനുഭവങ്ങളും പങ്കുവച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ഥനാജീവിതത്തിനു ആഴവും നല്‍കുന്നതാണെന്ന് വേള്‍ഡ് പീസ്‌ മിഷന്‍റെ  ചീഫ്  പേട്രൺ ബിഷപ്പ് ജോർജ് പള്ളിപറമ്പിൽ അഭിപ്രായപ്പെട്ടു.

ഈ വചനവിരുന്നില്‍ പങ്കെടുത്ത് ജീവിതത്തിനാവശ്യമായ ആത്മീയ ഉണര്‍വ്വും തലമുറകള്‍ അനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്‍റെ നിറവും നേടാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

+91 9447154999 mob

+91 481 2533399 office

wpmissionofficial@gmail.com

റിപ്പോര്‍ട്ട്: കെ.ജെ ജോൺ 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more