1 GBP = 103.80

കിളിമാനൂര്‍ വാഹനാപകടം; നാല് സുഹൃത്തുക്കൾ മരിച്ചു

കിളിമാനൂര്‍ വാഹനാപകടം; നാല് സുഹൃത്തുക്കൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂര്‍ കാരേറ്റ് കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് നാലു പേര്‍ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടില്‍ ഷമീര്‍ (31), മതിര എന്‍ ബി എച്ച് എസ് മന്‍സിലില്‍ നവാസ്,  (സുല്‍ഫി )(39), കഴക്കൂട്ടം ചിതമ്പര വിളാകത്ത് ലാല്‍ ( 45 ), തിരുവനന്തപുരം കവടിയാര്‍ സ്വദേശി നജീബ് (35) എന്നിവരാണ് മരിച്ചത്. പരിക്കുകളോടെ രക്ഷപ്പെട്ട പാലാംകോണം സ്വദേശി നിവാസ് (31) വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ 1 ന് കാരേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. ഫയര്‍ഫോഴ്‌സ് എത്തിയാണ് വാഹനത്തിനുളളില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങി പോയതായിരിക്കാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more