1 GBP = 95.15
breaking news

“കാലത്തിനൊത്തു ചലഞ്ചും  മാറണം “

“കാലത്തിനൊത്തു ചലഞ്ചും  മാറണം “

അനീഷ് ജോർജ്ജ്

വ്യത്യസ്തമായ ഒരു ചലഞ് “Make A Heathworker SMILE 😊 Challange” മായി എത്തിയിരിക്കുകയാണ് ഡോർസെറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും , വൺ കമ്മ്യൂണിറ്റിയും ചേർന്ന്.,Oicc uk

ബക്കറ്റ് ചലഞ്ചിൽ തുടങ്ങി നമ്മൾ എത്രയെത്ര ചലഞ്ചുകൾ  കണ്ടിരിക്കുന്നു..
തുമ്മുന്നത് പോലും “challange“ ആയി tag  ചെയ്യുന്ന ഈ  കാലത്തു ഇതൊരു നല്ല തുടക്കമാവട്ടെ !
നമ്മൾ ഓരോരുത്തരും വീടിന്റെ അകത്തളങ്ങളിൽ സുരക്ഷിതരായി ഇരിക്കുമ്പോൾ നമുക്ക് വേണ്ടി സ്വന്തവും ബന്ധവും എല്ലാം മറന്നു ജീവൻ പോലും പണയം വച്ച് ജോലി ചെയ്യുന്ന നമ്മുടെ സഹോദങ്ങൾക്കായി ഒരു challange..
അവരുടെ പ്രവൃത്തികൾക്കു പ്രത്യുപകാരം ഈ ജീവിതം മുഴുവൻ എടുത്താലും ചെയ്തു തീർക്കാനാവില്ല അതുകൊണ്ടു ഈ സാഹചര്യത്തിൽ നമ്മളെകൊണ്ട് ആവുന്നത് കൊണ്ട്  ഈ അവരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കാനുള്ള  ശ്രമമാണ് നടതുന്നത്  ഇവർ

“ Make A Heathworker SMILE 😊 Challange” ഫേസ്ബുക് വഴി റ്റാഗ്ഗ് ചെയ്യപ്പെടുന്ന വ്യക്തികളോട് അവരാൽ ആവുന്ന സഹായം ഓരോ ട്രസ്റ്റിന്റെയും പോളിസിക്കു ഉതുകുന്ന രീതിയിൽ ചെയ്യാനാണ് ആവശ്യപ്പെടുന്നത്
.. പിന്നീടത് അടുത്തയാളിലേക്കു ടാഗ്  ചെയ്യപ്പെടുന്നത് വഴി ഈ ചെയിൻ ഇങ്ങനെ നമ്മുടെ കൊച്ചു കേരളത്തിൽ വരെ എത്തിക്കുവാനുള്ള ഉദ്യമത്തിലാണ്  ഇവർ .

ഈ മഹാമാരിയുടെ ദിനങ്ങളിൽ  യൂണിവേഴ്സിറ്റികളിൽ ഒറ്റപ്പെട്ടുപോയ ഇന്റെർനാഷണൽ സ്റ്റുഡന്റസിനു സഹായഹസ്തവുമായി ഇക്കഴിഞ്ഞ ദിനങ്ങളിൽ എല്ലാവരുടെയും പ്രശംസക്ക് അർഹരായ ഡോര്സെറ്റ് ‌ ഇന്ത്യൻ കമ്മ്യൂണിറ്റിയും, വൺ  കമ്മ്യൂണിറ്റിയും ചേർന്നാണ് ഈ കാരുണ്യ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് .
ഇതിന്റെ ഭാഗമാവാൻ താത്പര്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാം
സുനിൽ രവീന്ദ്രൻ: 07427105530
പ്രെറ്റി സിംഗ്, രാജേഷ് സച്ചുള, തെക്കേമുറി ഹരിദാസ്,കെ കെ മോഹൻദാസ്, സുജു കെ
ഡാനിയേൽ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more