1 GBP = 102.88
breaking news

കന്‍വാര്‍ യാത്രയ്ക്ക് മുമ്പ് പൊലീസിന്റെ റെഡ് കാര്‍ഡ്; യുപിയില്‍ നിന്ന് 70 മുസ്‍ലീം കുടുബങ്ങള്‍ പാലായനം ചെയ്തു

കന്‍വാര്‍ യാത്രയ്ക്ക് മുമ്പ് പൊലീസിന്റെ റെഡ് കാര്‍ഡ്; യുപിയില്‍ നിന്ന് 70 മുസ്‍ലീം കുടുബങ്ങള്‍ പാലായനം ചെയ്തു

യുപിയിലെ ബറേലി ജില്ലയിലെ ഖൈലം ഗ്രാമത്തില്‍ നിന്ന് ഗ്രാമീണറായ 70ഓളം മുസ്‍ലീം കുടുംബങ്ങള്‍ വീടുവിട്ട് പോയി. മുസ്‍ലിം പ്രതിനിധ്യ മേഖലയിലൂടെ കന്‍വാര്‍ യാത്ര കടന്നുപോകുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പൊലീസ് റെഡ് കാര്‍ഡ് നല്‍കിയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ വീടുനാടും ഉപേക്ഷിച്ച് പോയത്. റെഡ് കാര്‍ഡ് നല്‍കിയത് കൂടാതെ, ഹിന്ദുക്കളും മുസ്‍ലിംകളും ഉള്‍ക്കൊള്ളുന്ന കുടുംബങ്ങളെക്കൊണ്ട് അഞ്ചുലക്ഷത്തിന്റെ ഒരു സാങ്കല്‍പ്പിക കരാറില്‍ പൊലീസ് ഒപ്പുവെപ്പിച്ചതായും ആരോപണമുണ്ട്.

പൊലീസ് നല്‍കിയ റെഡ്കാര്‍ഡില്‍, കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് നിങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ക്ക് രഹസ്യവിവരമുണ്ട്. നിങ്ങള്‍ അത്തരത്തിലെന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും പിഴയീടാക്കുകയും ചെയ്യുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വളരെ സമാധാനപൂര്‍ണമായാണ്, ഇന്നലെ പ്രദേശത്തുകൂടെ കന്‍വാര്‍ യാത്ര കടന്നുപോയത്. പക്ഷേ, അതിന് മുന്നൊരുക്കത്തിനായി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി വിമര്‍ശനത്തിനിടയാക്കിയിരിക്കയാണ്.

കഴിഞ്ഞ തവണ യാത്രയ്ക്കിടെ പുറത്തുനിന്നുവന്നവര്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍, പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത് മുഴുവന്‍ പ്രദേശവാസികളെ ആയിരുന്നു. അതുകൊണ്ടാകാം പൊലീസിന്റെ റെഡ്കാര്‍ഡ് കിട്ടിയ ഉടനെ മുസ്‍ലീം കുടുംബങ്ങള്‍ പാലായനം ചെയ്തിട്ടുണ്ടാകുക എന്ന് പ്രദേശവാസികള്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more