1 GBP = 103.12

കട്ടക്കില്‍ ഇന്ന് കലാശപോരാട്ടം

കട്ടക്കില്‍ ഇന്ന് കലാശപോരാട്ടം

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് പരമ്പര ആര്‍ക്കെന്ന് തീരുമാനിക്കുന്ന കലാശപോരാട്ടം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയും വിന്‍ഡീസും ഓരോ മത്സരങ്ങള്‍ ജയിച്ചിരുന്നു. കട്ടക്കില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം.

കട്ടക്കിലെ ബരാമതി സ്‌റ്റേഡിയത്തില്‍ മൂന്നു വര്‍ഷം മുമ്പാണ് അവസാനം ഏകദിനം കളിച്ചത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അന്നു നടന്ന മത്സരത്തില്‍ 747 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്ണെടുത്തു. കൂറ്റന്‍ വിജയലക്ഷ്യത്തിനെതിരെ വീറോടെ പൊരുതിയ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് 366 റണ്‍സ് എടുക്കുകയും ചെയ്തതോടെ ഇന്ത്യന്‍ ജയം 15 റണ്‍സിലൊതുങ്ങി.

കട്ടക്കിലെ പിച്ച് ബാറ്റ്‌സ്മാന്മാര്‍ക്കൊപ്പം കട്ടക്ക് നില്‍ക്കുമെന്ന് തെളിയിക്കാന്‍ ഈ കണക്കു മതിയാകും. എന്നാല്‍ ഇത്തവണ വേഗം കൂടിയ പിച്ചാണ് ഒരുക്കിയതെന്നാണ് ക്യൂറേറ്ററുടെ അവകാശവാദം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ഇക്കുറി ടോസ് നേടിയ ടീം എന്ത് തെരഞ്ഞെടുക്കുമെന്ന് ഉറപ്പിക്കാനാകില്ല. 2003ന് ശേഷം ഏകദിനം തോറ്റിട്ടില്ലാത്ത കട്ടക്ക് ഇന്ത്യയുടെ ഭാഗ്യമൈതാനമായാണ് അറിയപ്പെടുന്നത്്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more