1 GBP = 103.81

ഒടിടി പ്‌ളാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ഹര്‍ജി; കേന്ദ്ര നിലപാട് തേടി സുപ്രീം കോടതി

ഒടിടി പ്‌ളാറ്റ്‌ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ഹര്‍ജി; കേന്ദ്ര നിലപാട് തേടി സുപ്രീം കോടതി

ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. നെറ്റ്ഫ്‌ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിങ്ങ് പ്‌ളാറ്റ്‌ഫോമുകളിലെ ഉള്ളടക്കം സെന്‍സര്‍ ചെയ്യാന്‍ സ്വയം ഭരണസ്ഥാപനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, എഎസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യം എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും ഐടി, പ്രേക്ഷേപണ മന്ത്രാലയത്തിനും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷനും നോട്ടീസ് നല്‍കിയത്.

ഒടിടി പ്ലാറ്റ് ഫോമുകളിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളിലും റിലീസാവുന്നവ വേണ്ട രീതിയില്‍ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ ഒരു സംവിധാനം വേണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയറ്ററുകള്‍ എപ്പോള്‍ തുറക്കാന്‍ കഴിയും എന്നുളളത് പറയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഒടിടികളിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും വീഡിയോ സ്ട്രീം ചെയ്യുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ക്കു കലാകാരന്‍മാര്‍ക്കും അനുമതി സാക്ഷ്യപത്രം നല്‍കാനുള്ള സംവിധാനമൊരുക്കണം. നിലവില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാന്‍ ഒരു നിയമമോ സ്വയംഭരണാധികര സംഘടനയോ ഇല്ലെന്നും ഹര്‍ജിയിലുണ്ട്. നിയമനിര്‍മ്മാണത്തിന്റെ അഭാവത്തില്‍ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകള്‍ നിയന്ത്രണമില്ലാതെ തുടരുകയാണെന്നും ഒരോ ദിവസവും പരാതികള്‍ വരികയാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

ഒടിടി പ്ലാറ്റ് ഫോമുകളായ ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, സീ 5, ഹോട്ട് സ്റ്റാര്‍ അടക്കമുളള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ 2020 ഫെബ്രുവരി മുതല്‍ വിവര പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച സ്വയം നിയന്ത്രണ കരാറില്‍ ഒപ്പ് വെച്ചിട്ടില്ല. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയം മുന്‍പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സെന്‍സര്‍ ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണുയരുന്നത്. വെബ് സീരീസുകളും സിനിമകളും ഡോക്യുമെന്ററികളും സെന്‍സര്‍ ചെയ്യുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more