1 GBP = 104.17

ഏകാന്തതയുടെയും വേദനയുടെയും നടുവിൽ ലിൻസി വർക്കി എഴുതിയ മനോഹര രചന ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.

ഏകാന്തതയുടെയും വേദനയുടെയും നടുവിൽ ലിൻസി വർക്കി എഴുതിയ മനോഹര രചന ലണ്ടൻ മലയാള  സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.

ഏകാന്തതയുടെയും വേദനയുടെയും നടുവിൽ ലിൻസി വർക്കി എഴുതിയ മനോഹര രചന ലണ്ടൻ മലയാള
സാഹിത്യവേദിയുടെ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.

യുകെയിലെ എഴുത്തുകാരിൽ ഭാഷാ സൗന്ദര്യം കൊണ്ട് വളരെ ശ്രദ്ധിക്കപ്പെടുന്ന ലിൻസി വർക്കി എഴുതിയ
വല്മീകം എന്ന കഥയാണ് ലണ്ടൻ മലയാള സാഹിത്യവേദിയുടെ യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയകളിലെ സാഹിത്യ ഗ്രൂപ്പുകളിൽ സജീവ സാന്നിധ്യമായ ലിൻസി വർക്കി കഥകളും കവിതകളും
എഴുതുന്നു. കാഴ്ചപ്പാടുകളും നീരിക്ഷണങ്ങളും പങ്കിടുന്നതും വായനക്കാരെ ആകർഷിക്കുന്നു.

ലിൻസി വർക്കി കുടുംബസമേതം ലണ്ടനിലെ ടാഗ്നാമിൽ താമസിക്കുന്നു. ഹിറ്റ്ലറും നാസിപ്പടയും നടത്തിയ ജൂതഹത്യയിൽ
നിന്നും രക്ഷപ്പെടാൻ നടത്തിയ തന്റെയും കുടുബത്തിന്റെയും ഒളിവ്ജീവിതം ഡയറിക്കുറിപ്പുകളിലൂടെ പകർന്ന് നൽകിയത് ലോകം
വേദനയോടെയാണ് വായിച്ചത്. ഇന്ന് ലോകത്തിന് ഭീക്ഷണിയായി വളരുന്ന കോവിഡ് എന്ന മഹാമാരി എഴുത്തുകാരിയെയും
ബാധിച്ചപ്പോൾ  തളരാതെ അതിനെ നേരിട്ട്‌ തന്റെ ഏകാന്തതയും വേദനയും മനോഹരമായ ഒരു രചനക്ക് കാരണമാക്കി

മാറ്റി. ലിൻസി വർക്കിയുടെ കഥ ഒരു നെടുവീർപ്പോടെ മാത്രമേ നമ്മൾ വായിക്കുകയുള്ളൂ. വല്മീകം എന്ന
ആ മനോഹര കഥയാണ് ലണ്ടൻ മലയാള സാഹിത്യവേദി സാഹിത്യത്തിനും കലകൾക്കുമായി തുടങ്ങിയ
യൂട്യൂബ് ചാനലിൽ ഇത്തവണ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സാഹിത്യരചനകൾ ഈ ചാനലിൽ പ്രസിദ്ധീകരിക്കുവാൻ താൽപ്പര്യമുള്ളവർ ജനറൽ കോർഡിനേറ്റർ
റജി നന്തികാട്ട് ( 07852437505 ), പ്രോഗ്രാം കോർഡിൻറ്റർ സി. എ. ജോസഫ് (0784674602 ) എന്നിവരെ
ബന്ധപ്പെടാവുന്നതാണ്.

ലിൻസി വർക്കി എഴുതിയ വല്മീകം എന്ന കഥ കേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more