1 GBP = 103.12

എൻ എച്ച് എസ് സൗജന്യ ചെക്കപ്പ് യോഗ്യരായിട്ടുള്ളവരിൽ പകുതിപേരും ഉപയോഗപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട്

എൻ എച്ച് എസ് സൗജന്യ ചെക്കപ്പ് യോഗ്യരായിട്ടുള്ളവരിൽ പകുതിപേരും ഉപയോഗപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട്

ലണ്ടൻ: നാല്പത് കഴിഞ്ഞ ആർക്കും അഞ്ചു വർഷം കൂടുമ്പോൾ സൗജന്യമായി നൽകാറുള്ള ഹെൽത്ത് ചെക്ക് യോഗ്യരായിട്ടുള്ളവരിൽ പകുതിയിലധികവും ഉപയോഗപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട്. 20 മിനിറ്റ് മാത്രം നിൽക്കുന്ന ചെക്കപ്പ് ജിപിയോ നേഴ്സോ ആണ് നൽകാറ്. നാല്പത് വയസ്സ് മുതൽ ഓരോ അഞ്ചു വർഷം കൂടുമ്പോഴും 74 വയസ്സ് വരെ സൗജന്യമായി നൽകുന്ന ചെക്കപ്പിന് പകുതിയിലധികം പേരും എത്താറില്ല. ബ്ലഡ് പ്രെഷർ, വെയ്റ്റ്, ഹൈറ്റ്, തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഡയറ്ററി നിർദ്ദേശങ്ങൾ, ബ്ലഡ് ടെസ്റ്റ് തുടങ്ങിയവയാണ് ചെക്കപ്പിൽ നൽകുന്നത്. 2013 മുതൽ ഏകദേശം ഏഴര മില്യൺ ആളുകളാണ് ഈ ചെക്കപ്പിന് ഹാജരായിട്ടുള്ളത്. അതേസമയം 15 മില്യനോളം ആളുകളാണ് ഇത്തരത്തിൽ ചെക്കപ്പ് നടത്താൻ യോഗ്യരായിട്ടുള്ളവരെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ബ്ലഡ് പ്രെഷർ, കുടുംബ പശ്ചാത്തലം, ജീവിതചര്യ, ഉയരം, വണ്ണം തുടങ്ങിയ ചെക്ക് ചെയ്യുന്നതിലൂടെ ഹൃദയസംബന്ധമായ രോഗങ്ങൾ, കിഡ്‌നി പ്രശ്നങ്ങൾ, ഡയബറ്റിസ് ടൈപ്പ് 2 തുടങ്ങിയവ വളരെ എളുപ്പത്തിൽ മനസ്സിലാക്കാനും നേരത്തെ ചികിത്സ ലഭ്യമാക്കാനും സാധിക്കും.

ഹൃദയസംബന്ധമായ രോഗങ്ങളും ഡിമൻഷ്യയുമാണ് രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ശാരീരിക പ്രശ്നങ്ങളെന്ന് ഡിമെൻഷ്യ ക്ലിനിക്കൽ ഡയറക്ടർ അലിസ്റ്റർ ബേൺസ് ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ഡിമെൻഷ്യ ഉണ്ടാകുമെന്നതിന്റെ ലക്ഷണങ്ങൾ ഈ ചെക്കപ്പുകളിലൂടെ കണ്ടു പിടിക്കാനും പരിഹാരം കാണാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more