1 GBP = 103.12

എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ (ഇമ) കാരുണ്യത്തിൻ സ്പർശവുമായി മലയാളി സമൂഹത്തിന് മാതൃകയും സഹായകവുമാകുന്നു

എക്സിറ്റർ മലയാളി അസ്സോസ്സിയേഷൻ (ഇമ) കാരുണ്യത്തിൻ സ്പർശവുമായി മലയാളി സമൂഹത്തിന് മാതൃകയും സഹായകവുമാകുന്നു

സുധാകരൻ പാലാ

ലോകത്താകമാനം ഭീതി വിതച്ചു കൊണ്ടിരിക്കുന്ന മഹാമാരി കൊറോണ വൈറസ് (കോവിഡ് – 19) ഇപ്പോൾ UK യിലും നിയന്ത്രണങ്ങൾക്കതീതമായി ഓരോ ദിവസവും തികച്ചും ഭയാനകമായ രീതിയിൽ പടർന്നു പിടിക്കുമ്പോൾ എല്ലാവർക്കും കരുണയുടെ കരസ്പർശവുമായി എക്സിറ്റർ മലയാളി അസ്സോസ്സിയേഷനും എത്തുന്നു. നൂറിലധികം മലയാളി കുടുംബങ്ങൾ താമസിക്കുന്ന എക്സിറ്ററിലും പ്രാന്തപ്രദേശങ്ങളിലും പരസ്പര സഹായം ഏറ്റവും ആവശ്യമായ ഈ അടിയന്തിര സാഹചര്യത്തിൽ ഭിന്നിച്ചു നിൽക്കാതെ സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മാതൃകയായി മലയാളി സമൂഹത്തിൻ്റെ തോളോടു ചേർന്നു നിന്നു കൊണ്ട് അവർക്കാവശ്യമായ സഹായഹസ്തവുമായി ഇമ മുന്നിട്ടിറങ്ങുകയാണ്. അടിയന്തിര സാഹചര്യത്തിൽ ലഭ്യമാകുന്ന മരുന്നുകൾ എത്തിച്ചും പ്രത്യേക സാഹചര്യത്തിൽ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്ന ( self isolation) അവസ്ഥയിൽ തങ്ങൾക്കാവുന്ന രീതിയിൽ ഷോപ്പിംഗ് ചെയ്തു കൊടുത്തുകൊണ്ടും എല്ലാവർക്കും സഹായമായി ഇമ കൂടെ നിൽക്കുന്നു. ചെയർമാൻ മോഹൻ കുമാറിനോടൊപ്പം മറ്റു ഭാരവാഹികളായ ബിജോ തോമസ്, ബിജോയി വർഗീസ്, സോജ് ജയപ്രകാശ്, ജോബി തോമസ് , റോബി വർഗീസ്, ഡിറ്റാ ജ്യൂവൽ, തെരേസാ സാബു, ജോയി ജോൺ എന്നിവരാണ് ഇമയുടെ അംഗങ്ങളുമായി ചേർന്ന് ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. തികച്ചും മാനുഷികവും കാരുണ്യപരവുമായ ഈ മഹാ ഉദ്യമത്തിൽ ഇമയോടൊപ്പം കൈകോർത്ത് പ്രവർത്തിക്കുവാൻ എല്ലാവരോടും ഇമ നേതൃത്വം ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more