1 GBP = 103.12

ഇസ്രയേലിൽ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു

ഇസ്രയേലിൽ നെതന്യാഹുവിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാവുന്നു

ടെൽഅവീവ്: ഇസ്രയേലിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഔദ്യോഗിക വസതിക്കുപുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്​. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പൂർണമായി സർക്കാർ പരാജയപ്പെ​െട്ടന്നും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ആരോപിച്ച്​ രാജ്യത്തുടനീളം ശക്​തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നുവരികയാണ്​. 

അഴിമതി കേസുകളിൽ വിചാരണ​ േനരിടുന്ന നെതന്യാഹുവി​​​​െൻറ ജനപ്രീതി അടുത്ത കാലത്ത്​ ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന്​ പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്​തെന്ന ആരോപണത്തെതുടർന്നാണ്​ അ​ന്വേഷണം നടക്കുന്നത്​. ഇതിനൊപ്പമാണ്​ ഇസ്രായേലിൽ കോവിഡ്​ രോഗികളുടെ വർധനവുണ്ടായത്​.

കൊറോണക്കാലത്ത്​ ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത്​ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ലോക്​ഡൗണിലുണ്ടായ പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികൾ താഴെതട്ടിലേക്കെത്തുന്നില്ലെന്നും​ പ്രതിഷേധക്കാർ പറയുന്നു.

സർക്കാർ ലോക്​ഡൗൺ കാലയളവിൽ പ്രഖ്യാപിച്ച സഹായ സ്​കീമുകളൊന്നും ഗുണഭോക്​താക്കളിലേക്ക്​ പൂർണമായി എത്തിയിട്ടില്ലെന്ന്​ പ്രക്ഷോഭകർ പറയുന്നു. തൊഴിലാളികളും ചെറുകിട സംരംഭകരും, കലാകാരന്മാരുമായിരുന്നു പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയതിൽ അധികവും. ബെഞ്ചമിൻ നെതന്യാഹു പ്രക്ഷോഭകരുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. 

കോവിഡ്​ ഭീതി നിലനിൽക്കെ സർക്കാറിനെ വെല്ലുവിളിച്ച്​ നടത്തിയ പ്രക്ഷോഭം അധികാരികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്​. ‘ആരോഗ്യ ഭീകരവാദ പ്രവർത്തനം’ എന്നാണ്​ ആരോഗ്യമന്ത്രാലയം പ്രതിഷേധ സംഗമത്തെ വിശേഷിപ്പിക്കുന്നത്​. 

കോവിഡ്​ കാരണം എട്ടു ലക്ഷത്തോളം ആളുകൾക്ക്​ രാജ്യത്ത്​ ജോലി നഷ്​ടമായതായാണ്​ കണക്ക്​. ചെറുകിട സംരംഭകരെയും കൂലിത്തൊഴിലാളികളെയുമാണ്​ ലോക്​ഡൗണും പിന്നാലെയുള്ള കോവിഡ്​ നിയന്ത്രണങ്ങളും കാര്യമായി ബാധിച്ചത്​. 61,388 കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട രാജ്യത്ത്​ 464 പേർ മരിച്ചു.
 
ഇതിനിടെ ഇസ്രയേൽ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്​ത്രീ മേൽവസ്​ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു​. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more