1 GBP = 103.87

ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം

ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ കർഷക പ്രക്ഷോഭത്തിൽ രാജ്യം തിളക്കുന്നു. തിങ്കളാഴ്ച രാവിലെ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ചു. രാവിലെ 7.30ഓടെയാണ് ഇരുപതോളം കർഷകർ പ്രതിഷേധവുമായെത്തി ട്രാക്ടർ കത്തിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.

വിവാദ കാർഷിക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാണ്. പഞ്ചാബിലും ഹരിയാനയിലും അതിശക്തമായ സമരരംഗത്താണ് കർഷകർ. പഞ്ചാബിൽ ബുധനാഴ്ച ആരംഭിച്ച റെയിൽപാത ഉപരോധം തുടരുകയാണ്. 

പഞ്ചാബിൽ 31 ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ അ​ട​ങ്ങി​യ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ​ർ​ഷ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റെ​യി​ൽ​പാ​ത ഉ​പ​രോ​ധം. സമരം ചൊ​വ്വാ​ഴ്​​ച വ​രെ തുടരും. അമൃത്​സർ -ഡൽഹി ​െറയിൽപാത സമരക്കാർ ഞായറാഴ്​ച ഉപരോധിച്ചു. സമൂഹ അടുക്കളയൊരുക്കിയും വീടുകളിൽ പാകം ചെയ്​ത ഭക്ഷണം കൊണ്ടുവന്നും ​െറയിൽപാതകളിൽ കുത്തിയിരിപ്പ്​ തുടരുകയാണ്​. നിരവധി കർഷകർ സ​മ​ര​ത്തെ അനുകൂലിച്ച്​ രംഗത്തെത്തി.​ ജനപ്രതിനിധികളുടെ കർഷകപ്രേമം ആത്മാർഥമാണെങ്കിൽ 13 എം.പിമാരും രാജിവെച്ച്​ സമരത്തിന്​ ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന്​ കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ്​ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളെ​ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന്​ കർഷകർ ആണയിട്ടു. 

ബി​ൽ​ പി​ൻ​വ​ലി​ച്ചി​​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്. ഒരു കാരണവശാലും ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ്​ ഇവരുടെ വാദം. സം​സ്ഥാ​ന​ത്ത്​ പ്ര​ധാ​ന ദേ​ശീ​യ​പാ​ത​ക​ൾ സ​മ​ര​ക്കാ​ർ ഉ​പ​രോ​ധി​ച്ചു. ക​ർ​ഷ​ക​ർ​ക്കൊ​പ്പം സ്​​ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​ഷേ​ധ​ രംഗത്തുണ്ട്. വ്യാ​പാ​രി​ക​ളും ക​ർ​ഷ​ക​ർ​ക്ക്​ പി​ന്തു​ണയേകുന്നു. പ്രതിഷേധത്തെ തുടർന്ന്​ ഈ വഴിയുള്ള ട്രെയിൻ സർവിസ്​ നിർത്തിവെച്ചിരിക്കുകയാണ്​. കാർഷിക വിളകൾക്കുള്ള താങ്ങുവില പിൻവലിച്ച്​ കർഷകരെ കോർപറേറ്റുകളുടെ ദയ കാക്കുന്നവരാക്കി മാറ്റാനുള്ള ശ്രമമാണ്​ കർഷകവിരുദ്ധ ബില്ലി​െൻറ ലക്ഷ്യമെന്ന്​ കർഷകർ ആരോപിച്ചു. ഹ​രി​യാ​ന​യി​ലും പ്ര​തി​ഷേ​ധം വി​വി​ധ മേ​ഖ​ല​യി​ലേ​ക്ക്​ വ്യാ​പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more