1 GBP = 103.14

ഇന്ത്യയെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; 24 മണിക്കൂറിനിടെ 103 പേര്‍ മരിച്ചു

ഇന്ത്യയെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; 24 മണിക്കൂറിനിടെ 103 പേര്‍ മരിച്ചു

ന്യൂഡൽഹി : രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1886 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആർ പഠനം നടത്തും. രാജ്യത്തെ 75 ജില്ലകളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പഠനം നടത്താനാണ് ഐസിഎംആര്‍ തയാറെടുക്കുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേർക്ക് രോഗം ഭേദമായി. 37916 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളിൽ 1273 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 216 ജില്ലകളിൽ കോവിഡ് കേസുകൾ ഇല്ല. 28 ദിവസത്തിനിടെ 42 ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിൽ ആകെ മരണം 731 ആയി. 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 1089 കേസും 37 മരണവുമാണ്.

ഗുജറാത്തിൽ രോഗികളുടെ എണ്ണം 7000 കടന്നു. ആകെ മരണം 425 ആയി. ഗുജറാത്തിലെ സൂറത്ത് മാർക്കറ്റിൽ 25 പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് 14ആം തിയ്യതി വരെ അടച്ചു. ഡൽഹിയിൽ മരണസംഖ്യ 68ഉം കോവിഡ് രോഗികളുടെ എണ്ണം 6318ഉം ആയി. പുതിയതായി ഇവിടെ 338 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1886 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേർക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആർ പഠനം നടത്തും. രാജ്യത്തെ 75 ജില്ലകളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പഠനം നടത്താനാണ് ഐസിഎംആര്‍ തയാറെടുക്കുന്നത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേർക്ക് രോഗം ഭേദമായി. 37916 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളിൽ 1273 പേർക്ക് രോഗം ഭേദമായി. രാജ്യത്ത് 216 ജില്ലകളിൽ കോവിഡ് കേസുകൾ ഇല്ല. 28 ദിവസത്തിനിടെ 42 ജില്ലകളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്രയിൽ ആകെ മരണം 731 ആയി. 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 1089 കേസും 37 മരണവുമാണ്.

ഗുജറാത്തിൽ രോഗികളുടെ എണ്ണം 7000 കടന്നു. ആകെ മരണം 425 ആയി. ഗുജറാത്തിലെ സൂറത്ത് മാർക്കറ്റിൽ 25 പച്ചക്കറി വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് 14ആം തിയ്യതി വരെ അടച്ചു. ഡൽഹിയിൽ മരണസംഖ്യ 68ഉം കോവിഡ് രോഗികളുടെ എണ്ണം 6318ഉം ആയി. പുതിയതായി ഇവിടെ 338 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more