1 GBP = 103.68
breaking news

ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 122 മരണം

ഇന്ത്യയിൽ കൊവിഡ് വ്യാപിക്കുന്നു; 24 മണിക്കൂറിനിടെ 122 മരണം

രാജ്യത്ത് കടുത്ത ആശങ്കയുണർത്തി കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3525 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74281 ആയി ഉയർന്നു. ഇതിൽ 25386 പേർ രോഗമുക്തരായി. 47480 പേർ ഇപ്പോഴും കൊവിഡ് ചികിത്സയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 122 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2415 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. മൂന്നാം ഘട്ട ലോക്ക്ഡൗണിന്റെ ഭാാമായി രാജ്യത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച സമയത്താണ് രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതാണ് ഇപ്പോൾ ആശങ്കകൾക്കിടയാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more