1 GBP = 103.80
breaking news

ഇടുക്കി ജലനിരപ്പ് 2397 അടിയിലേക്ക്

ഇടുക്കി ജലനിരപ്പ് 2397 അടിയിലേക്ക്

തൊടുപുഴ: വൃഷ്ടിപ്രദേശത്തെ മഴയും നീരൊഴുക്കും കുറഞ്ഞു. ഇതോടെ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് കുറഞ്ഞു. ഒഴുകിയെത്തുന്നതിനെക്കാള്‍ കൂടുതല്‍ വെള്ളം ഷട്ടറുകളിലൂടെ ഒഴുക്കുന്നതും മൂലമറ്റത്ത് വൈദ്യുതോത്പാദനം പൂര്‍ണ തോതില്‍ നടത്തുന്നതിനാലുമാണ് ഡാമിലെ ജലനിരപ്പ് ഗണ്യമായി കുറയുന്നത്. തിങ്കളാഴ്ച രാവിലെ ഏഴിന് 2397.78 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.‌ ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നുതന്നെ കിടക്കുകയാണ്. ഒന്നും അഞ്ചും ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.8 മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതിലൂടെ സെക്കന്‍ഡില്‍ 7.5 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. രണ്ട് ദിവസമായി ഇതേ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. സെക്കന്‍ഡില്‍ 6.81 ലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. മഴയും നീരൊഴുക്കും നിരീക്ഷിച്ചശേഷം മാത്രമേ അണക്കെട്ടിന്റെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞാല്‍ ആദ്യം രണ്ട് ഷട്ടറുകൾ അടയ്ക്കും. മൂലമറ്റം പവര്‍ഹൗസിലെ അഞ്ച് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുകയാണ്.

ഇടമലയാര്‍ ഡാമിലെ ജലനിരപ്പ് 168.84 മീറ്ററായി കുറഞ്ഞു. കഴിഞ്ഞ രാത്രിയിൽ ഇത് 168.98 വരെ എത്തിയിരുന്നു. 169 മീറ്ററാണ് പരമാവധി സംഭരണശേഷി. നേരത്തെ മുഴുവന്‍ ഷട്ടറുകളും തുറന്നിരുന്നെങ്കിലും പിന്നീടിത് ഒന്നായി ചുരുക്കിയതോടെയാണ് ജലനിരപ്പ് വീണ്ടും വര്‍ധിച്ചത്. തുടർന്ന് ഒരു ഷട്ടർ കൂടി തുറന്നു. ഒരു മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more