1 GBP = 104.24

ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.

ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത.

ബിർമിംഗ്ഹാം:  ഗ്ലാസ്‌ഗോ ആർച്ച് ബിഷപ്പ് ഫിലിപ്പ്ടാർട്ടാഗ്ലിയയുടെ ആകസ്മിക വേർപാടിൽഅനുശോചനം അറിയിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത. തന്റെ അനുശോചന സന്ദേശത്തിൽരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സീറോമലബാർ സഭയുമായി ബിഷപ്പിനുണ്ടായിരുന്നഊഷ്മള ബന്ധത്തെ അനുസ്മരിച്ചു. 

അഭയാർത്ഥികളുടെയുംപാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അത്താണിയായിരുന്ന ബിഷപ്പിന്റെ വിയോഗം ബ്രിട്ടനിലെപൊതുസമൂഹത്തിനു തന്നെ തീരാനഷ്ട്മാണ്ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പൗരന്മാർനേരിടുന്ന വെല്ലുവിളികളെ നന്നായിമനസിലാക്കിയിരുന്ന അദ്ദേഹം അവരുടെവിശ്വാസങ്ങൾ പരിഗണിക്കാതെസാമൂഹ്യനീതിക്കുവേണ്ടി ധീരമായി പോരാടുകയുംതന്റെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ട്സമൂഹത്തിലെ അസമത്വങ്ങൾക്കെതിരെശബ്ദമുയർത്തുവാൻ തന്റെ സ്ഥാനംഉപയോഗിക്കുകയും ചെയ്തു.  പിതാവിന്റെആകസ്മികവേർപാടിൽ വേദനിക്കുന്ന ഗ്ലാസ്‌ഗോരൂപതയിലെ വിശ്വാസികളുടെ ദുഃഖത്തിൽ ഗ്രേറ്റ്ബ്രിട്ടൻ രൂപത പങ്കുചേരുന്നതായും ആത്മാവിന്റെനിത്യശാന്തിക്കായി പ്രാർഥിക്കുന്നതായും മാർജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.

2012 മുതൽ ഗ്ലാസ്ഗോ അതിരൂപതയിൽ ആർച്ച്ബിഷപ്പായി  സേവനമനുഷ്ഠിച്ചിരുന്ന ബിഷപ്പ്ടാർട്ടാഗ്ലിയയുടെ (70) മരണവാർത്ത  ബുധനാഴ്ചഉച്ചകഴിഞ്ഞ് അതിരൂപതയുടെ ഓൺലൈൻമാധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. ക്രിസ്മസിന് തൊട്ടുപിന്നാലെ കോവിഡ് പോസിറ്റീവ്ആയതിനെ തുടർന്ന് വസതിയിൽഐസൊലേഷനിൽ കഴിയുകയായിരുന്നബിഷപ്പിന്റെ ആകസ്മിക വിയോഗംഅതീവദുഃഖത്തോടുകൂടിയാണ് അതിരൂപതപങ്കുവച്ചത്. 

ആർച്ച് ബിഷപ്പ് ടാർട്ടാഗ്ലിയ 1951 ജനുവരി 11 ന്ഗ്വിഡോയുടെയും അനിത ടാർട്ടാഗ്ലിയയുടെയും മൂത്തമകനായി ഗ്ലാസ്ഗോയിൽ ജനിച്ചു – റിഡ്രിയിലെസെന്റ് തോമസ് പ്രൈമറിയിലെപ്രാഥമികവിദ്യാഭ്യാസത്തിനുശേഷം    സെന്റ് മുംഗോഅക്കാദമിയിൽ നിന്ന് സെക്കണ്ടറി വിദ്യാഭ്യാസംപോർത്തിയാക്കി. അതിനുശേഷം ലാങ്‌ബാങ്കിലെസെന്റ് വിൻസെന്റ് കോളേജിലെ ദേശീയ ജൂനിയർസെമിനാരിയിൽ ചേർന്നു. പിന്നീട്അബെർഡീനിലെ ബ്ലെയേഴ്സിലെ സെന്റ് മേരീസ്കോളേജിലും പൊന്തിഫിക്കൽ സ്കോട്ട്സ്കോളേജിലും റോമിലെ പൊന്തിഫിക്കൽഗ്രിഗോറിയൻ സർവകലാശാലയിലും സഭാപഠനംപൂർത്തിയാക്കി. 1975 ജൂൺ 30 ന്ഡെന്നിസ്റ്റൗണിലെ ചർച്ച് ഓഫ് ഔർ ലേഡി ഓഫ്ഗുഡ് കൗൺസലിൽ അന്നത്തെ ആർച്ച് ബിഷപ്പ്ആയിരുന്ന തോമസ് വിന്നിംഗിൽ നിന്നുംപൗരോഹിത്യം സ്വീകരിച്ചു. 2005 നവംബർ 20 ന്പെയ്‌സ്‌ലിയിലെ സെന്റ് മിറിൻസ് കത്തീഡ്രലിൽവച്ച് ബിഷപ്പായി. ആർച്ച് ബിഷപ്പ് മരിയോകോണ്ടിയുടെ പിൻഗാമിയായി 2012 ജൂലൈ 24 ന്ബിഷപ്പ് ടാർട്ടാഗ്ലിയയെ ഗ്ലാസ്ഗോ അതിരൂപതയുടെആർച്ച് ബിഷപ്പായി നിയമിച്ചു. 

2006 ൽ നിർമിച്ച കുടുംബവുമായി ബന്ധപ്പെട്ടയുകെ നിയമത്തെ വിമർശിച്ചതിന്   ബിഷപ്പ്ടാർട്ടാഗ്ലിയ വിവാദത്തിലായി. വിവാഹമോചനംവേഗത്തിലും എളുപ്പത്തിലും ആക്കിയ ഫാമിലി ലോആക്റ്റ് , സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായപദവി നൽകുന്ന സിവിൽ പാർട്ണർഷിപ്പ് നിയമവുംലിംഗപരമായ അംഗീകാര നിയമവും ലിംഗഭേദംഅനുവദിച്ചുകൊണ്ടുള്ള നിയമവും അദ്ദേഹം ചോദ്യംചെയ്തു. ഈ നിയമങ്ങൾ  കുടുംബങ്ങളെദുർബലപ്പെടുത്തുമെന്നും  നമ്മുടെ മനസ്സ്ഇരുണ്ടതായി തീരാൻ ഇടയാക്കുമെന്നും ദൈവംതന്റെ സൃഷ്ടിയിൽ എഴുതിയ പ്രകൃതിനിയമത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടാൻഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2010 ൽ ഡേവിഡ് കാമറൂണിന് കത്തെഴുതിക്കൊണ്ട്അദ്ദേഹം ഇത് ആവർത്തിച്ചു: “കത്തോലിക്കാ സഭസിവിൽ പാർട്ണർഷിപ്പ് രജിസ്റ്റർ ചെയ്യുകയോസ്വവർഗ വിവാഹം പ്രോത്സാഹിപ്പിക്കുകയോചെയ്യില്ല: ഇപ്പോൾ എന്നല്ല, ഭാവിയിലുമില്ല, ഒരിക്കലുമില്ല”. ആണവായുധശേഷിവർധിപ്പിക്കാനുള്ള സർക്കാർ ശ്രമത്തെയും വർഗവിരുദ്ധ നിയമനിർമ്മാണത്തെയുംവെല്ലുവിളിച്ച അദ്ദേഹം ബ്രിട്ടനിലെകത്തോലിക്കാസഭയുടെ വേറിട്ട ശബ്ദമായിരുന്നു. പ്രതിസന്ധികളുടെ കാലഘട്ടങ്ങളിൽ കത്തോലിക്കാസഭയെ തളരാതെ നയിച്ച ബിഷപ്പ് ഫിലിപ്പ്ടാർട്ടാഗ്ലിയ സാമൂഹികസമത്വത്തിന്റെ കാവലാളായാണ് അറിയപ്പെടുന്നത്,.

ഫാ. ടോമി എടാട്ട്

പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more