1 GBP = 103.12

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കയി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കയി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ
പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഹ്വാനം ചെയ്തു. യുകെയുടെ പ്രത്യേകസാഹചര്യത്തിൽ ആതുര ശുശ്രൂഷകർ ചെയ്യുന്ന ഉന്നതമായ സേവനം അദ്ദേഹം അനുസ്മരിച്ചു. ദൈവജനം മുഴുവനും ആത്മീയമായി അവരോടൊപ്പം ഉണ്ടെന്നും അവരുടെ കരങ്ങളിലൂടെ ദൈവത്തിന്റെ സൗഖ്യവും കരുണയും രോഗികളിലേക്കെത്തട്ടെ എന്നും അദ്ദേഹം പ്രാർത്ഥനാപൂർവ്വം ആശംസിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന  ഈ വലിയ പ്രതിസന്ധിയിൽ ആതുര ശുശ്രൂഷകരുടെ ഇടപെടലിന്റെ പ്രാധാന്യം മനസിലാക്കി ദൈവജനം അവരെ ആവും വിധം പിന്തുണക്കണമെന്നും സഭയുടെയും സമൂഹത്തിന്റെ ശക്തമായ പിന്തുണ അവർക്ക് നൽകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ബ്രിട്ടനിലെ സീറോ മലബാർ സഭ ഇവിടുത്തെ ആതുരശുശ്രൂഷകർക്ക് ഒപ്പമാണെന്നും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ദൈവത്തിന്റെ തിരുസന്നിധിയിൽ ദൈവജനവും വൈദിക സമൂഹവും നിരന്തരമായി ഉയർത്തണമെന്നും അഭിവന്ദ്യ പിതാവ് രൂപത മുഴുവനോടും അഭ്യർത്ഥിച്ചു.
ഫാ. ടോമി എടാട്ട്
പി ആർ ഓ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more