1 GBP = 94.03
breaking news

ആഭ്യന്തര വി​മാ​ന സ​ർ​വി​സ്​ 17നു ​ശേ​ഷം

ആഭ്യന്തര വി​മാ​ന സ​ർ​വി​സ്​ 17നു ​ശേ​ഷം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്​​​ഡൗ​​ണി​​ൽ നി​​ർ​​ത്തി​​വെ​​ച്ച വി​​മാ​​ന സ​​ർ​​വി​​സ്​ ​ ഈ ​​മാ​​സം 17ന്​ ​​ശേ​​ഷം ഭാ​​ഗി​​ക​​മാ​​യി പു​​ന​​രാ​​രം​​ഭി​​ക്കാ​​ൻ കേ​​ന്ദ്രം. ആ​​ദ്യ​​ഘ​​ട്ടം 25 ശ​​ത​​മാ​​നം ആ​​ഭ്യ​​ന്ത​​ര സ​​ര്‍വി​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നാ​​ണ് നീ​ക്കം. ഡ​​ല്‍ഹി, ബം​​ഗ​​ളൂ​​രു, കൊ​​ല്‍ക്ക​​ത്ത മെ​​ട്രോ ന​​ഗ​​ര​​ങ്ങ​​ളെ ബ​​ന്ധി​​പ്പി​​ച്ചും ര​​ണ്ട് മ​​ണി​​ക്കൂ​​റി​​ല്‍ താ​​ഴെ​ ദൈ​​ര്‍ഘ്യ​​മു​​ള്ള സ​​ര്‍വി​​സു​​ക​​ളും ന​​ട​​ത്തു​​മെ​​ന്ന്​ ​ ബ​​ന്ധ​​പ്പെ​​ട്ട വൃ​​ത്ത​​ങ്ങ​​ൾ സൂ​​ച​​ന ന​​ൽ​​കി.

വാ​​ണി​​ജ്യ വി​​മാ​​ന​​ സ​​ര്‍വി​​സ് സം​​ബ​​ന്ധി​​ച്ച് ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​ന്​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ ഓ​​ഫ് സി​​വി​​ല്‍ ഏ​​വി​​യേ​​ഷ​​നും ബ്യൂ​​റോ ഓ​​ഫ് സി​​വി​​ല്‍ ഏ​​വി​​യേ​​ഷ​​ന്‍ സെ​​ക്യൂ​​രി​​റ്റി​​യും വി​​വി​​ധ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ള്‍ സ​​ന്ദ​​ര്‍ശി​​ച്ചു.  പ്ര​​വാ​​സി​​ക​​ളെ തി​​രി​​ച്ചെ​​ത്തി​​ക്കു​​ന്ന പ​​ദ്ധ​​തി തു​​ട​​രു​​ന്ന​​തി​​നാ​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ക്വാ​​റ​​ൻ​​റീ​​ൻ സൗ​​ക​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​വും അ​​ന്തി​​മ തീ​​രു​​മാ​​ന​ം.

ഗ്രീ​​ന്‍ സോ​​ണു​​ക​​ളെ ബ​​ന്ധി​​പ്പി​​ച്ച്​ വി​​മാ​​ന ഗ​​താ​​ഗ​​തം ആ​​രം​​ഭി​​ക്കാ​​ൻ ആ​​ലോ​​ചി​​ക്കു​​ന്ന​​താ​​യി ​വ്യോ​​മ​​യാ​​ന മ​​ന്ത്രി ഹ​​ര്‍ദീ​​പ് സി​​ങ്​ പു​​രി പ​​റ​​ഞ്ഞി​​രു​​ന്നു.   അ​​തേ​​സ​​മ​​യം, സ​​ർ​​വി​​സ്​ ആ​​രം​​ഭി​​ക്കു​​ന്ന​​ത്​ സം​​ബ​​ന്ധി​​ച്ച്​ ത​​ങ്ങ​​ൾ​​ക്ക്​ ഒ​​രു നി​​ർ​​ദേ​​ശ​​വും ല​​ഭി​​ച്ചി​​ല്ലെ​​ന്ന്​ ഇ​​ൻ​​ഡി​​ഗോ, ഗോ ​​എ​​യ​​ർ തു​​ട​​ങ്ങി സ്വ​​കാ​​ര്യ വി​​മാ​​ന ക​​മ്പ​​നി​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ പ​​റ​​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more