1 GBP = 103.12

അറിവിന്റെ ചെപ്പ്‌ തുറന്ന അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് യുക്മ സൗത്ത്‌ വെസ്റ്റ്‌ റീജിയൻ യു എൻ എഫ്‌ കോൺഫറൻസ്

അറിവിന്റെ ചെപ്പ്‌ തുറന്ന അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്  യുക്മ സൗത്ത്‌ വെസ്റ്റ്‌ റീജിയൻ യു എൻ എഫ്‌ കോൺഫറൻസ്

വർഗ്ഗീസ്‌ ഡാനിയേൽ, യുക്മ പി ആർ ഓ

യുക്മ സൗത്ത് വെസ്റ് റീജിയൻ കമ്മറ്റിയും യുക്മ നഴ്സസ് ഫോറവും സംയുക്തമായി ഗ്ലൗസിസ്റ്ററിൽ വെച്ച് ഫെബ്രുവരിമാസം 24 നു ശനിയാഴ്ച നടത്തിയ നേഴ്‌സസ് കോൺഫ്രൻസ് പങ്കാളിത്തം കൊണ്ടും സംഘടന വൈഭവം കൊണ്ടും ശ്രദ്ധേയമായി. . റീജിയന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തി ചേർന്ന 100 ഇൽ പരം നേഴ്സുമാരും അസോസിയേഷൻ അംഗങ്ങളും അനുഭാവികളും പങ്കെടുത്ത നേഴ്‌സസ് കോൺഫറൻസ് ഗ്ലൗസിസ്റ്റർ മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തിൽ ഗ്ലൗസിസ്റ്ററിലുള്ള റിബ്സ്റ്റൻ ഹാൾ ഹൈസ്കൂളിൽ വച്ചാണ് നടന്നത്. യുക്മ നഴ്സസ് ഫോറം (UNF) ഈ വര്ഷം നടത്തിയ ആറാമത് കോണ്ഫറന്സിന്റെ വൻ വിജയത്തിൽ യുക്മ നാഷണൽ കമ്മറ്റി ഗ്ലൗസിസ്റ്റർ മലയാളി അസോസിയേഷൻ ഭാരവാഹികളെയും UNF ഭാരവാഹികളെയും അഭിനന്ദിച്ചു.

അഞ്ചു മണിക്കൂർ സി പി ഡി പോയന്റ് ലഭിക്കുന്ന പ്രസ്തുത കോൺഫ്രൻസ് രാവിലെ 9 .30 നു റെജിസ്ട്രേഷനോടുകൂടി ആരംഭിച്ചു. യുക്മ നേഴ്‌സസ് ഫോറം നാഷണൽ പ്രസിഡന്റ് ബിന്നി മനോജ്, ഗ്ലൗസിസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ടോം സങ്കുരിക്കൽ UNF നാഷണൽ ട്രഷറർ ദേവലാൽ സഹദേവൻ എന്നിവർ എന്നിവരുൾപ്പെടെ ഹ്രസ്വമായ ഉദ്ഘാടന കർമ്മത്തിനു ശേഷം പ്രഗത്ഭരായ വിജ്ഞാനപ്രദമായ ക്ലാസുകളിലേക്ക് തിരിയുകയായിരുന്നു.

നഴ്‌സ് കൺസൾട്ടന്റും ഇൻഡിപെൻഡന്റ് ട്രെയ്നറുമായ മരിലിൻ ഈവ്‌ലീന്റെ പൂർണ്ണ നിയത്രണത്തിൽ നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ പഠന ക്ലാസുകളും നഴ്സിംഗ് മേഖലയിലെ പ്രശ്നങ്ങൾക്കും സംശയങ്ങൾക്കും നിവാരണം നൽകുന്നതുമായ രീതി ആണ് അവലംബിച്ചത്

നേഴ്സിങ് മേഖലയിലെ അനന്ത സാധ്യതകളെക്കുറിച്ച് മുഖ്യാതിഥിയും മികച്ച ട്രെയ്‌നറുമായ മരിലിൻ ഈവേലിയും ഇന്റർവ്യൂ സ്‌കിൽസ് നെക്കുറിച്ച് ലണ്ടൻ കിങ്‌സ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗം മേട്രനും മികച്ച പ്രാസംഗീകയുമായ മിനിജ ജോസഫ്, നഴ്സിംഗ് മേഖലയിലെ നിയമപരമായ കാര്യങ്ങളെപ്പറ്റി യു എൻ എഫ് ലീഗൽ സെൽ ചെയർ പേഴ്സണും യുക്മയുടെ നാഷണൽ കമ്മറ്റി മെമ്പറുമായ തമ്പി ജോസ്, ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കണ്ട്രോൾ എന്ന വിഷയത്തെ പറ്റി ലോവേലി റോയ്, നഴ്സിംഗ് മേഖലയിലെ ഇഫക്ടീവ് കമ്യൂണിക്കേഷനെ പറ്റിയും ഓ ഇ ടി പരിശീലനത്തെപ്പറ്റി മൈക്കിൾ ഫെനൽ എന്നിവർ ക്ലാസുകൾ എടുത്തു.

ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയിൽ ക്രമീകരിച്ചിരുന്ന പഠന ശിബിരം പങ്കെടുത്ത എല്ലാവർക്കും തന്നെ പ്രയോജനപ്രദമായിരുന്നു എന്ന് വിലയിരുത്തപ്പെട്ടു. മികച്ച നിലവാരം പുലർത്തിയ ക്ലാസ്സുകൾ, വിഷയങ്ങൾ , ചർച്ചകൾ എല്ലാം UNF എന്ന സംഘടന മലയാളി നഴ്സസിന്റെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്ന് സംശയ ലേശമെന്യേ അടിവരയിട്ട് പറയാം എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പൊതുവെ മലയാളി സമൂഹം നടത്തുന്ന പരിപാടിക്രമങ്ങൾക്കു വിപരീതമായി ചിട്ടയായ സമയക്രമീകരണം, തുടക്കം മുതൽ അവസാനം വരെയും നിലനിർത്തുവാൻ സംഘാടകർക്കു കഴിഞ്ഞു എന്നത് എടുത്തുപറയത്തക്ക ഒരു കാര്യം തന്നെയാണ്.

പ്രശ്നങ്ങളുണ്ടാവുമ്പോൾ മാത്രം സംഘടനാ സംവിധാനങ്ങളുടെയും, പ്രൊഫഷനലുകളുടെയും സഹായം തേടുന്ന മലയാളി സമൂഹത്തിന്റെ പ്രവണത മാറണമെന്നും യുക്മ നേഴ്‌സസ് ഫോറം പ്രവാസി മലയാളി നേഴ്സുമാർക്കായി സംഘടിപ്പിക്കുന്ന കോൺഫറൻസ് പോലെയുള്ള ഇടങ്ങളിൽ നടത്തപ്പെടുന്ന ക്ലാസ്സുകളിൽ പങ്കെടുത്തുകൊണ്ടു അർഹതപ്പെട്ട പ്രമോഷനുകളും, സ്പെഷ്യലിസ്റ്റ് ട്രെയിനിങ്ങുകളും നേടുന്നതിനുള്ള മാർഗ്ഗങ്ങളെപറ്റി ബോധവൽക്കരിക്കപ്പെടണമെന്നും അഭിപ്രായമുയർന്നു.

ഗ്ലൗസിസ്റ്റർ മലയാളി അസോസിയേഷൻ ആതിഥേയത്വത്തിൽ നടത്തപ്പെട്ട ഈ പ്രോഗ്രാമിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, പ്രത്യേകിച്ചു അസ്സോസ്സിയേഷൻ പ്രസിഡന്റ് ടോം സങ്കുരിക്കൽ, സെക്രട്ടറി ജോജി സെബാസ്റ്റിയൻ , UNF കോർഡിനേറ്റർ ലവ്‌ലി മാത്യു തുടങ്ങിയവർക്ക് UNF നാഷണൽ കമ്മറ്റി കൃതജ്ഞത അർപ്പിക്കുന്നതായി സിന്ധു ഉണ്ണി അറിയിച്ചു.

യു എൻ എഫ്‌ കോൺഫറൻസ് കൂടുതൽ ചിത്രങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more