1 GBP = 103.16

അനുമതി തേടിയ ശേഷമാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചതെന്ന് മേജർ ജനറൽ സുനില്‍ വൊമ്പാദ്കരെ

അനുമതി തേടിയ ശേഷമാണ് രാഷ്ട്രപതിക്ക് കത്ത് അയച്ചതെന്ന് മേജർ ജനറൽ സുനില്‍ വൊമ്പാദ്കരെ

അനുമതി തേടിയ ശേഷമാണ് ഓരോ മുൻ സൈനിക ഉദ്യോഗസ്ഥരുടെയും പേരുവെച്ച് രാഷ്ട്രപതിക്ക് കത്ത് അയച്ചതെന്ന് മേജർ ജനറൽ സുനില്‍ വൊമ്പാദ്കരെ. സൈനിക നടപടികൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ 156 മുൻ സൈനിക ഉദ്യോഗസ്ഥർ ചേർന്ന് രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു. എന്നാൽ കത്ത് വിവാദമായതോടെ മുൻ സൈനിക ഉദ്യോഗസ്ഥരിൽ ചിലർ ഞങ്ങളുടെ അനുമതിയോടെ അല്ല കത്തിൽ പേര് ചേർത്തതെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ ഇന്ത്യൻ സൈന്യത്തിന് എതിരായി നടത്തിയ വിവാദപരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുൻ സൈനിക ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്ത് നൽകിയത്. സൈനിക നടപടികൾ രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആയിരുന്നു കത്ത്.

ഇതിൽ മുൻ കരസേന നാവികസേന വ്യോമസേന മേധാവികൾ അടക്കമുള്ളവരും ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് ഇത് വിവാദമായതോടെ കത്തിൽ ഒപ്പിട്ടിട്ടില്ലെന്ന് വ്യക്തമാക്കി 3 സൈനിക ഉദ്യോഗസ്ഥർ രംഗത്തു വന്നു. മുൻ കരസേനാ മേധാവി എസ് എഫ് റോഡ്രിഗസ് അടക്കമുള്ളവരാണ് കത്തിനെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ 156 പേരുടെയും സമ്മതം ഈമെയിൽ വഴി ലഭിച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് കത്തിൽ പേര് ചേർത്തതെന്നും മേജർ ജനറൽ സുനിൽ വൊമ്പാദ്കരെ ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ ഏതു സാഹചര്യത്തിലാണ് ഇപ്പോൾ മുൻ ഉദ്യോഗസ്ഥർ തീരുമാനം മാറ്റിയത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ഭവന് കത്ത് ലഭിച്ചിട്ടില്ലെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും തങ്ങൾ അയച്ചത് രാഷ്ട്രപതിഭവനിലെ യഥാർത്ഥ ഇമെയില്‍ അഡ്രസിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക നടപടികളെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കുന്നതിലൂടെ രാജ്യസുരക്ഷ തന്നെ അപകടത്തിലാകുമെന്നും സൈനികരുടെ ആത്മവീര്യം നഷ്ടമാകുമെന്നും മുൻ ഉദ്യോഗസ്ഥൻ കത്തിൽ അഭിപ്രായപ്പെട്ടിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെടുക്കുന്നുണ്ടെങ്കിലും അതൊന്നും വേണ്ടത്ര രീതിയിൽ ഫലപ്രദമാകുന്നില്ല എന്നും ഉദ്യോഗസ്ഥർ വിമർശിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more