1 GBP = 99.87
breaking news

അനന്ത്​നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട്​ ഭീകരരെ വധിച്ചു

അനന്ത്​നാഗിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട്​ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്​ തീവ്രവാദികൾ കൊല്ലപ്പെട്ടു. വാഗാമ മേഖലയിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. സൈന്യവും പൊലീസും തമ്മിൽ സംയുക്​തമായാണ്​ ഓപ്പറേഷൻ നടത്തിയത്​. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്​.

തിങ്കളാഴ്​ചയും അനന്ത്​നാഗ്​ ജില്ലയിൽ സൈന്യം ഭീകരരെ വധിച്ചിരുന്നു. ഒരു ഹിസ്​ബുൾ മുജാഹിദീൻ ഭീകരനും രണ്ട്​ ലശ്​കർ ത്വയിബ ഭീകരരുമാണ്​ കൊല്ലപ്പെട്ടത്​. 

ഈ വർഷം മാത്രം നൂറിലധികം ഭീകരരെയാണ്​ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്​. ജൂണിൽ മാത്രം 46 ഭീകരരെ കൊലപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more