1 GBP = 103.12

‘അഞ്ച് വിവാഹാലോചന മുടക്കി’; ‘മുണ്ടൂർ മാടനായി’ യുവാവ്; അയൽവാസിയുടെ കട ജെസിബി കൊണ്ട് ഇടിച്ചുനിരത്തി

‘അഞ്ച് വിവാഹാലോചന മുടക്കി’; ‘മുണ്ടൂർ മാടനായി’ യുവാവ്; അയൽവാസിയുടെ കട ജെസിബി കൊണ്ട് ഇടിച്ചുനിരത്തി

വിവാഹം മുടക്കിയെന്നാരോപിച്ച് അയല്‍വാസിയുടെ വീട് ജെസിബി ഉപയോഗിച്ച് ഇടിച്ചുപൊളിച്ച് യുവാവ്. തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ മുടക്കിയെന്നാണ് പ്ലാക്കുഴില്‍ ആല്‍ബിന്‍ എന്ന യുവാവിന്റെ ആരോപണം. പട്ടാപ്പകല്‍ തന്നെയായിരുന്നു ആക്രമണം.

കണ്ണൂര്‍ പുളിങ്ങോം കുമ്പന്‍ കുന്നിലെ പുളിയാറുമറ്റത്തില്‍ സോജിയുടെ കടയാണ് ആല്‍ബിന്‍ തകര്‍ത്തത്. അയ്യപ്പനും കോശിയും സിനിമയില്‍ ബിജുമേനോന്റെ കഥാപാത്രം ചെയ്തതിന് സമാനമായ രീതിയിലായിരുന്നു ഇവിടെയും നടന്നത്.

വിവാഹ ആലോചന തുടങ്ങിയിട്ട് കുറെ നാളുകളായി. അടുത്തിടെ വന്ന അഞ്ച് വിവാഹ ആലോചനകളും മുടങ്ങിപോയി. ഇതിന് കാരണം കട നടത്തുന്ന അയല്‍വാസിയായ സോജിയാണ്. വിവാഹം മുടക്കിയതിനുള്ള പ്രതികാരമായാണ് ജോസിയുടെ കട ജെസിബി ഉപയോഗിച്ച് തകര്‍ത്തത് എന്നാണ് ആല്‍ബിന്റെ മൊഴി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കട തകര്‍ത്തത്. അതേ സമയം ആല്‍ബിനുമായി ഒരു പ്രശ്‌നവുമില്ലെന്നും എന്തിന്റെ പേരിലാണ് കട തകര്‍ത്തതെന്ന് അറിയില്ലെന്നുമാണ് സജിയുടെ പ്രതികരണം. നിരവധി പേരാണ് തകര്‍ത്ത കട കാണാാനെത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more