1 GBP = 103.76

യു കെയിൽ വീണ്ടുമൊരു മലയാളി കൂടി മരണത്തിന് കീഴടങ്ങി; മരണമടഞ്ഞത് ലണ്ടൻ നിവാസി സക്കറിയ വർഗ്ഗീസ്…

യു കെയിൽ വീണ്ടുമൊരു മലയാളി കൂടി മരണത്തിന് കീഴടങ്ങി; മരണമടഞ്ഞത് ലണ്ടൻ നിവാസി സക്കറിയ വർഗ്ഗീസ്…

ലണ്ടൻ:- ആദ്യകാലത്ത് യു കെയിലേക്ക് കുടിയേറിയ അടൂർ മണക്കാല സ്വദേശി പരേതനായ വർഗീസിന്റെയും തങ്കമ്മ വർഗ്ഗീസിന്റെയും മകനായ സക്കറിയ വർഗ്ഗീസ് ആണ് ഇന്നലെ രാത്രി ലണ്ടനിലെ കിംഗ്സ് കോളേജ് ആശുപത്രിയിൽ രക്താർബുദം ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

ജീവിത പങ്കാളി ക്രിസ്റ്റീന എന്ന ക്രിസ്റ്റീനാ ബെറെഷാൻസ്കാ. കുട്ടികൾ ആന്റൺ വർഗീസ്, റോബർട്ടോ വർഗ്ഗീസ്.
സാക്ക് എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന. സക്കറിയക്ക് ഒരു സഹോദരനും രണ്ട് സഹോദരിമാരുമുണ്ട്.
സഹോദരൻ ഫിലിപ്പ് വർഗ്ഗീസ്, ജിജി വർഗ്ഗീസ്, ഷേർളി വർഗ്ഗീസ് എന്നിവർ സഹോദരിമാർ. അലോഷ്യസ് ആണ് സഹോദരിയുടെ ഭർത്താവ്.

ഫ്യൂണറൽ സംബസിച്ച് തീരുമാനമായിട്ടില്ലെന്ന് കുടുംബാംഗങ്ങൾ യുക്മ ന്യൂസിനെ അറിയിച്ചു.
സക്കറിയയുടെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more