1 GBP =
breaking news

ബാത്തിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ ചേർപ്പുങ്കൽ സ്വദേശി മരണമടഞ്ഞു

ബാത്തിനടുത്ത് ഷിപ്റ്റൻ മാലറ്റിൽ ചേർപ്പുങ്കൽ സ്വദേശി മരണമടഞ്ഞു

ബാത്ത്:- സോമർസെറ്റ് ഷെഫ്റ്റൺ മാലെറ്റിൽ (ബാത്ത്) താമസിച്ചിരുന്ന കോട്ടയം ചേർപ്പുങ്കൽ സ്വദേശി ജോസഫ് സക്കറിയാസ് (സാജൻ) 52 വയസ്സ് ഇന്ന് വൈകുന്നേരം നിര്യാതനായി. 2004 മുതൽ പാർക്കിൻസൺ രോഗംമൂലം ബുദ്ധിമുട്ടിയിരുന്ന സാജൻ പനി, ഫ്ലൂ എന്നീ രോഗങ്ങളെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ്  ആവുകയായിരുന്നു.

ഭാര്യ മേരി റോസൽസ് സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. നോർത്താപ്റ്റർ യൂണിവേഴ്‌സിറ്റി     രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഗ്ളാഡിസ്. ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ഗ്ളാക്സി എന്നിവർ മക്കളാണ്. പരേതന്റെ നിര്യാണത്തിൽ യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ  ദു:ഖത്തിൽ യുക്മ ന്യൂസും പങ്ക് ചേരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more