1 GBP = 103.33

YPE UK & EU 10th നാഷണൽ കോൺഫറൻസ് സമർപ്പൺ 2018 മാർച്ച് 10 ന്

YPE UK & EU 10th നാഷണൽ കോൺഫറൻസ് സമർപ്പൺ 2018 മാർച്ച് 10 ന്

ടോണി തോമസ്
ലണ്ടന്‍ : Church of God, UK & EU മലയാളം വിഭാഗത്തിന്റെ യുവജന സംഘടനയായ വൈ. പി. ഇ. (YPE) ഒരുക്കുന്ന സമർപ്പൺ 2018 റെഡ്‌ഡിങ്ങിൽ മാർച്ച് 10ന്. YPE UK & EU ആഭിമുഖ്യത്തിൽ 10th നാഷണൽ കോൺഫറൻസ് സമർപ്പൺ 2018 മാർച്ച് 10 ന് ശനിയാഴ്ച്ച രാവിലെ 9 :30 മുതൽ വൈകിട്ട് 6 :00 മണി വരെ, ദി പീഗ്ഗോട്ട് സ്കൂളിൽ വെച്ച് നടക്കുന്നു. യുവജനങ്ങളുടെ ഇടയില്‍ ദൈവം ശക്തമായി ഉപയോഗിക്കുന്ന ഡോ. തോമസ് ഇടിക്കുള (USA) മുഖ്യ പ്രഭാഷകൻ ആയിരിക്കും. വൈ പി ഇ നാഷണൽ ക്വയർ ഗാനശുശ്രൂഷയ്ക്കും ആരാധനയ്‌ക്കും നേതൃത്വം നൽകും. ആരാധന, ആത്മ നിറവിലുള്ള സന്ദേശങ്ങള്‍, യുവജങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിവിധ സെക്ഷൻസ് ഉണ്ടായിരിക്കും. ഇതിനോടനുബന്ധിച്ചു മാർച്ച് 9 വെള്ളിയാഴ്ച്ച വൈകിട്ട് 6:00 മണി മുതൽ രാത്രി 09:00 മണി വരെ ലീഡർഷിപ്പ് ട്രെയിനിങ്ങും ക്രമീകരിച്ചിരിക്കുന്നു. ഈ മീറ്റിഗുകളിലേക്ക് യുകെയിലുള്ള എല്ലാ മലയാളികളെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Venue Address :

The Piggott School

Twyford Road, Wargrave

Reading RG10 8DS

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :

Cecil Cherian Lukose: 07460704782

Sam Sasi: 07852582713

Christo Wilson: 07341250378

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more