1 GBP = 103.70

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23ന് യോര്‍ക്കില്‍ തുടക്കമാകും…

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് ഈ മാസം 23ന് യോര്‍ക്കില്‍ തുടക്കമാകും…

മാത്യു ജി.കെ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത്, ഫാമിലി കോണ്‍ഫറന്‍സുകള്‍ ഈ മാസം 23ന് (ബുധനാഴ്ച) ആരംഭിച്ച് 27ന് സമാപിക്കും. പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമായ യോര്‍ക്ക് നീണ്ട അഞ്ചു ദിവസം ആധ്യാത്മിക ചിന്തകളുടെയും ചര്‍ച്ചകളുടെയും വേദിയായി മാറും. 23ന് മൂന്ന് മണിക്കാണ് കോണ്‍ഫറന്‍സിന്റെ (ഇമ്മാനുവല്‍ നഗര്‍) രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് ആറ് മണിക്ക് യൂത്ത് ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് നിര്‍വ്വഹിക്കും. ഭദ്രാസനത്തിലെ നൂറിലധികം യുവജനങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ‘ദി റോയല്‍ ഹൈവേ’ ഞങ്ങള്‍ രാജപാതയില്‍ കൂടി തന്നെ നടക്കും (സംഖ്യാപുസ്തകം 20 :17) എന്നതാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം.

മ്യൂസിക് സെഷന്‍ വിഷയാവതരണം, ക്യാമ്പ് ഫയര്‍, ഡിബേറ്റുകള്‍, വ്യക്തിത്വ വികസന ക്‌ളാസുകള്‍, കായിക മത്സരങ്ങള്‍ എന്നിവ യൂത്ത് ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടിയുള്ള കോണ്‍ഫറന്‍സ് (ഹോളി ഇന്നസെന്റ് നഗര്‍) ഓഗസ്റ്റ് 26, 27 തീയതികളില്‍ നടക്കും. ഫാമിലി കോണ്‍ഫറന്‍സിന് (മാര്‍ മക്കാറിയോസ് നഗര്‍) ഓഗസ്റ്റ് 25 , വെള്ളിയാഴ്ച തുടക്കമാകും. ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ചു മണി വരെ രജിസ്ട്രേഷന്‍ നടക്കും. 6.30ന് സന്ധ്യാ നമസ്‌കാരം. തുടര്‍ന്ന് എട്ട് മണിക്ക് ഉത്ഘാടന സമ്മേളനം. എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പ്രചാരകനും വേദശാസ്ത്ര പണ്ഡിതനും ഡല്‍ഹി ഭദ്രാസനാധിപനുമായ ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് ഫാമിലി കോണ്‍ഫറന്‍സ് ഔപചാരികമായി ഉത്ഘാടനം നിര്‍വ്വഹിക്കും.

യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മാജിക് ഷോ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. വിഷയാവതരണം, ഗ്രൂപ്പ് ചര്‍ച്ചകള്‍, സ്വയം പരിചയപ്പെടുത്തല്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ കോണ്‍ഫറന്‍സിനെ ആകര്‍ഷകമാക്കുന്നു. 26ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന കലാസന്ധ്യ കുടുംബാംഗങ്ങള്‍ക്ക് വേറിട്ട അനുഭവമാകും. 27ന് രാവിലെ 7.30ന് വി. കുര്‍ബാനയും തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം വിളിച്ചോതുന്ന റാലിയില്‍ ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും അണിചേരും. ഉച്ചക്ക് രണ്ടര മുതല്‍ അഞ്ചര വരെ ഭദ്രാസനത്തിലെ ഇടവകകളിലെ അംഗങ്ങള്‍ക്ക് കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കും.

വ്യക്തിത്വ വികസന ക്‌ളാസുകള്‍ക്ക് ഡോ. യൂഹോനോന്‍ മാര്‍ ഡിമിത്രിയോസ് നേതൃത്വം നല്‍കും. ആധുനിക കാലത്തെ ഓര്‍ത്തഡോക്‌സ് വിശ്വാസ ജീവിതം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫാ. സുജിത്ത് തോമസ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം), ഫാ. സഖറിയാ നൈനാന്‍ (കോട്ടയം) എന്നിവര്‍ ക്‌ളാസുകള്‍ നയിക്കും. ആധ്യാത്മിക ചിന്തകളുമായി സംവേദിക്കാനുള്ള സുവര്‍ണാവസരമാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതില്‍ കൂടെ ലഭിക്കുന്നതെന്നും അതിനാല്‍ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. വര്‍ഗീസ് ജോണ്‍ (ജനറല്‍ കണ്‍വീനര്‍): 07908064000 , ദോ. ദിലീപ് ജേക്കബ് ‘(കണ്‍വീനര്‍): 07888319122 , റോയിസ് രാജു: 07730912197, മേരി വിത്സണ്‍: 07957479552

വിലാസം:

Queen Ethelburga’s, Thorpe Underwood, York YO26 9SS

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more